ബൈബിൾ ചരിത്ര പ്രദർശനം തിരുവനന്തപുരത്ത്

തിരുവനനന്തപുരം: NLCI യുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വിവിധ ഭാഷകളിലെയും രൂപത്തിലെയും ബൈബിൾ പ്രദർശനം. സെപ്റ്റംബർ 6ന് തിരുവനതപുരത്തുള്ള നെയ്യാറ്റിൻകര സ്വാദശാഭിമാനി ടൗൺ ഹാളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് യോഗം നടക്കുക. ബ്രദർ അനിൽകുമാർ അയ്യപ്പൻ വിഷയാവതരണം നടത്തും. മാതൃഭാഷയിൽ ദൈവ വചനം ലഭ്യമായിട്ടില്ലാത്ത ഭാഷാ സമൂഹങ്ങളുടെ മധ്യത്തിൽ പ്രവർത്തിക്കുന്ന ഒരു ഇന്റർ ഡിനോമിനേഷനൽ മിഷൻ സംഘടനയാണ് NLCI.

ഇതുവരെ ഏകദേശം 54 ഭാഷകളിൽ ബൈബിൾ പരിഭാഷാ പ്രവർത്തനങ്ങളിൽ പ്രവർത്തിക്കുവാനും 18 ഭാഷകളിൽ പുതിയ നിയമങ്ങൾ പൂർത്തീകരിക്കുവാനും ഈ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്. ബൈബിൾ നമ്മുടെ കരങ്ങളിൽ എത്തിയതിന്റെ ചരിത്രം പുതിയ തലമുറ അറിഞ്ഞിരിക്കേണ്ടത് ഈ കാലയളവിൽ വരെ ആവശ്യമാണെന്ന് അറിയിച്ചു കൊണ്ട് ബൈബിളിന്റെ നാൾവഴികൾ കോർത്തിണക്കിക്കൊണ്ട് ഒരു എക്സിബിഷൻ ആയി ആണ് ഈ പ്രോഗ്രാമിനെ NLCI ഒരുക്കുന്നത്.
ഇതിനോടകം കോട്ടയം, കൊച്ചി, റാന്നി, തിരുവനനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ ഈ പ്രദർശനങ്ങൾ നടത്തുകയുണ്ടായി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading