ജെറമി ലൂക്കോസ് യൂണിവേഴ്സിറ്റി ഓഫ് വിസ്കോൺസിൻ (മിൽവോക്കി) അക്കാഡമിക് അഫേയ്ർസ് വൈസ് പ്രസിഡന്റ്

മിൽവോക്കി: യൂണിവേഴ്സിറ്റി ഓഫ് വിസ്കോൺസിൻ (മിൽവോക്കി) സ്റ്റുഡൻറ് അസോസിയേഷൻ, അക്കാദമിക് അഫ്‌ഫെയ്‌ർ വൈസ്‌ പ്രസിഡന്റ് ആയി ജെറമി ലൂക്കോസ് തിരഞ്ഞെടുക്കപ്പെട്ടു.

2023 – 2024 വര്ഷത്തെക്കുള്ള തെരഞെടുപ്പിൽ ഏറ്റവും അധികം വോട്ടുകൾ നേടിയാണ്, സ്കൂൾ ഓഫ് ആർക്കിടെക്ചർ, സെക്കന്റ് സെമസ്റ്റർ വിദ്യാർത്ഥി കൂടി ആയ ജെറമി വിജയം കരസ്ഥമാക്കിയത്. സ്റ്റുഡന്റ് ലീഡര്ഷിപ്പിന്റെ ഭാഗമായി ഈ സമ്മറിൽ നടന്ന ഇസ്രായേൽ പര്യടനത്തിൽ അംഗമായും താൻ തിരഞ്ഞടുക്കപ്പെടുകയുണ്ടായി.

206 അക്കാഡമിക് പ്രോഗ്രാമുകളിലായി ഇരുപത്തി രണ്ടായിരത്തിൽ പരം കുട്ടികൾ മിൽവെയോകീ ക്യാമ്പസ്സിൽ പഠനം നടത്തുന്നു.

കൊടൈക്കനാല് ഇന്റർനാഷണൽ സ്‌കൂളിൽ ആയിരുന്നു ഹൈസ്കൂൾ വിദ്യാഭാസം, തുടർ പഠനത്തിനായി 2022ൽ ആണ് അമേരിക്കയിൽ എത്തിയത്.

കൊട്ടാരക്കര, ആയൂർ പൊരിയ്ക്കൽ ഡോ . റെജി കെ. ലൂക്കോസിന്റെയും ( ഡയറക്ടർ, കമ്മ്യൂണിറ്റി കോളേജ് ഓഫ് ടെക്നോളജി ആൻഡ് റിസർച്ച്, നാഗ്പുർ, കാർമേൽ ബിഎൽഡേഴ്സ് ആൻഡ് ഫൈബ്രോടെക്ക് Pvt. Ltd. ) ഹെലൻ ലൂക്കോസിന്റെയും മകനാണ്. ചിക്കാഗോ ശാരോൻ ഫെല്ലോഷിപ്പ് സഭയിൽ ആരാധനയ്ക്ക് കൂടി വരുന്ന ജെറമി സഭയുടെ യുവജന പ്രവർത്തനങ്ങളിലും സജീവമാണ്. | വാർത്ത: ഷെറി ജോർജ്‌ (വിസ്കോൺസിൻ)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.