വാളകം സെന്റർ പിവൈപിഎ മെറിറ്റ് അവാർഡ് വിതരണം ചെയ്തു

വാളകം: ഐ പി സി ഹെബ്രോൻ വാളകം സഭയിൽ വച്ച് ഓഗസ്റ്റ് 15 ന് നടന്ന മാസയോഗത്തിൽ വാളകം സെന്റർ പി വൈ പി എ ഈ വർഷത്തെ പ്ലസ്‌ ടു മെറിറ്റ് അവാർഡും ക്യാഷ് പ്രൈസും ഐ പി സി ഹെബ്രോൻ വാളകം സഭയിലെ അംഗം മനോഹ് ബിജു പോളിന് ഐ പി സി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ
എബ്രഹാം ജോർജ് നൽകി.

ഐ പി സി വാളകം സെന്റർ പ്രസിഡന്റ് പാസ്റ്റർ കെ വി പൗലോസ്,ഐ പി സി കേരള സ്റ്റേറ്റ് കൗൺസിൽ/പ്രെസ്‌ബിറ്ററി അംഗമായ പാസ്റ്റർ സണ്ണി കുര്യൻ തുടങ്ങിയ ദൈവദാസന്മാരുടെ സാന്നിധ്യവും പ്രസ്തുത യോഗത്തിൽ ഉണ്ടായിരുന്നു.പി. വൈ. പി. എ ഭാരവാഹികൾ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.