ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾ; 
ആശങ്ക അറിയിച്ച്‌ യുഎസ്‌

വാഷിങ്‌ടൺ: ഇന്ത്യയിലെ മനുഷ്യവകാശ പ്രശ്‌നങ്ങളിൽ നിരന്തരമായി ആശങ്ക അറിയിച്ചുവരികയാണെന്ന്‌ അമേരിക്കൻ സ്‌റ്റേറ്റ്‌ വക്താവ്‌ മാത്യു മില്ലർ. തിങ്കളാഴ്ചത്തെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ക്രിസ്ത്യൻ മതവിഭാഗക്കാർ തുടർച്ചയായി ആക്രമിക്കപ്പെടുകയാണെന്നും സെപ്തംബറിൽ ജി 20 യോഗത്തിനായി ഇന്ത്യയിൽ എത്തുന്ന പ്രസിഡന്റ്‌ ജോ ബൈഡൻ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളുമായി വിഷയം ചർച്ച ചെയ്യുമോ എന്നുമായിരുന്നു ചോദ്യം.

ഇന്ത്യയിൽ തുടർന്നുവരുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ മുമ്പും അമേരിക്ക ആശങ്ക അറിയിച്ചിട്ടുണ്ടെന്നും അത്‌ തുടരുമെന്നും മാത്യു മില്ലർ പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.