ചർച്ചാ സമ്മേളനം നടന്നു

അറ്റ്ലാൻ്റ: ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ്ബിൻ്റെയും സത്യം മിനിസ്ട്രിസിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ” ഇൻഡ്യൻ ജനാധിപത്യത്തിൻ്റെയും മതേതരത്വത്തിൻ്റെയും ഭാവി: വെല്ലുവിളികളും അവസരങ്ങളും ” എന്ന വിഷയത്തിൽ ചർച്ചാ സമ്മേളനം നടന്നു.

ഡോ സി വി വടവന മോഡറേറ്റർ ആയിരുന്നു. ഡോ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉത്ഘാടനം നിർവ്വഹിച്ചു. പാസ്റ്റർ ജെയ്സ് പാണ്ടനാട്, അച്ചൻകുഞ്ഞ് ഇലന്തൂർ എന്നിവർ പ്രസംഗിച്ചു.
ബിനു വടശേരിക്കര, പാസ്റ്റർ റെജി മാത്യൂ കുമ്പനാട്, പ്രകാശ് ജോസഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ജോമി ജോർജ് മണിപ്പൂർ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു. പാസ്റ്റർ സിബി കുരുവിള മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.
സാം ടീ സാമുവേൽ, ഫാദർ ജോർജ് കുട്ടി, ഗ്രേസി തര്യൻ എന്നിവർ നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading