യു പി വൈ എം എടത്വാ: വാർഷിക സമ്മേളനം

എടത്വ: യുണൈറ്റഡ് പെന്തെക്കോസ്ത് യൂത്ത് മൂവ്മെന്റ് വാർഷിക യോഗവും താലന്ത് പരിശോധന വിജയികൾക്കുള്ള സമ്മാന വിതരണവും ഐപിസി പെനിയേൽ ആനപ്രമ്പാൽ സഭയിൽ നടന്നു. പാസ്റ്റർ ഡെന്നി ശാമുവേൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബ്രദർ ബിനോ മാത്യു സ്വാഗതം ചെയ്തു. പാസ്റ്റർ സിജു മാത്യു പ്രസംഗിച്ചു.

പാസ്റ്റർമാരായ ഫെസ്തോസ് കുട്ടി, സാലു വർഗീസ്, ഷാജി മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ രാജു ജോൺ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി. ബ്രദർ ജിൻസൺ ഫിലിപ്പോസ് കൃതജ്ഞത അറിയിച്ചു.
ഐപിസി ഹെബ്രോൺ കുന്തിരിക്കൽ, ഐപിസി പെനിയേൽ ആനപ്രമ്പാൽ,
ഐപിസി ബെഥേൽ കോയിൽമുക്ക് എന്നീ സഭകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം
ചെയ്തു.
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മീര വർഗീസ്, സൈന ഗ്രേസ് അജിൻ, ഗിഫ്റ്റ് മേരി വർഗീസ്, ബ്ലസി ബെന്നി എന്നിവരെ യോഗത്തിൽ അനുമോദിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading