വാഹനാപകടം: ഖത്തറിൽ 3 മലയാളികള്‍ ഉള്‍പ്പെടെ 5 പേർ മരിച്ചു

ദോഹ: അല്‍ഖോറില്‍ വാഹനാപകടത്തില്‍ 3 മലയാളികള്‍ ഉള്‍പ്പെടെ 5 പേര്‍ മരിച്ചു. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കരുനാഗപ്പള്ളി സ്വദേശികളായ റോഷിന്‍ ജോണ്‍ (38), ഭാര്യ ആന്‍സി ഗോമസ് (30), ആന്‍സിയുടെ സഹോദരന്‍ ജിജോ ഗോമസ് (34) എന്നിവരാണ് മരിച്ച മലയാളികള്‍. ഇവരുടെ സുഹൃത്തുക്കളായ തമിഴ്‌നാട് സ്വദേശികളായ നാഗലക്ഷ്മി ചന്ദ്രശേഖരന്‍, പ്രവീണ്‍കുമാര്‍ ശങ്കര്‍ എന്നിവരും അപകടത്തില്‍ മരിച്ചു. ബുധനാഴ്ച രാത്രി അല്‍ഖോറിലെ ഫ്‌ളൈ ഓവറില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയും തുടര്‍ന്ന് നിയന്ത്രണം വിട്ട് വാഹനം പാലത്തില്‍ നിന്ന് താഴെ വീഴുകയുമായിരുന്നു.

News Middle Advt Banner

റോഷിന്റെയും ആന്‍സിയുടേയും മകന്‍ ഏദന്‍ ഗുരുതരമായ പരുക്കുകളോടെ സിദ്ര മെഡിസിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച 5 പേരുടെയും മൃതദേഹങ്ങള്‍ അല്‍ഖോര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading