കവിത: മൗനം | രാജൻ പെണ്ണുക്കര

കവിത :- *മൗനം*

മൗനമാണെപ്പൊഴും
നല്ലതെന്നൊർത്തു
പോകുന്നു
ഞാനും…(2)
സത്യം പറഞ്ഞാലും
നിപുറത്തായിടും
ന്യായം പറഞ്ഞാലും
തഥൈവ തന്നേ.. (2)
ഇപ്പം..മൗനമാണെപ്പൊഴും…

നശ്വരമാകുമീ
ലോകനേട്ടത്തിനായ്
വിൽക്കുന്നു
സത്യത്തേ മാലോകരും ..(2)
സത്യത്തെ വിൽക്കല്ലേ
വാങ്ങേ..ണമെന്നത്
ശലോമോൻ പറഞ്ഞതും
ഓർമ്മയുണ്ടോ?. (2)
ഇപ്പം..മൗനമാണെപ്പൊഴും…

സത്യം പറഞ്ഞാലൊ
നഷ്ടമായ്പ്പൊയിടും
സ്ഥാനമാനങ്ങൾ
സുനിശ്ചിതമായ്..(2)
സത്യത്തിൻ പക്ഷം നി
ചേർന്നാ..ലോ ആയിടും
കേസരി മുൻപിലെ
മാൻപേട പോൽ.. (2)
ഇപ്പം..മൗനമാണെപ്പൊഴും…

സത്യത്തേ തൂക്കുവാൻ
ത്രാസ്സില്ല ഭൂമിയിൽ
ശ്രമിച്ചാലോ നിൻ ശ്രമം
വിഫലമല്ലോ!…(2)
സത്യത്തിൽ നിൽക്കുന്ന
മനുജനെ കാണുവാൻ
പരതി നോക്കുന്നു
സ്വർഗ്ഗാധിസ്വർഗ്ഗവും…(2)
ഇപ്പം..മൗനമാണെപ്പൊഴും…

സത്യത്തേ കാണാതെ
മിഴി നീ അടച്ചാലും
സത്യമായി കാണുന്ന
ഒരുവന്റെ കണ്ണുകൾ.. (2)
ഉറങ്ങാത്ത കണ്ണുകൾ
മയങ്ങാ..ത്ത കണ്ണുകൾ
പിന്നേയും നോക്കുന്നു
ഭൂലോകെ നിരന്തരം… (2)
ഇപ്പം..മൗനമാണെപ്പൊഴും…

രാജൻ പെണ്ണുക്കര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.