കോവിഡിനേക്കാള്‍ വലിയ മഹാമാരി വരുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
കോവിഡിനേക്കാള്‍ വലിയ മഹാമാരിയാകും ഇനി വരാനിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു. ലോകം അടുത്ത മഹാമാരി നേരിടാന്‍ തയാറായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന നേതാവ് ടെഡ്രോസ് അദാനോം ഗെബ്രിയേസൂസ് വ്യക്തമാക്കി.
അടുത്ത മഹാമാരിക്കു കാരണമായേക്കാവുന്ന രോഗങ്ങളുടെ പട്ടിക ഡബ്ല്യുഎച്ച്ഒ പുറത്തുവിട്ടു. എബോള, സാര്‍സ്, സിക തുടങ്ങിയ രോഗങ്ങള്‍ക്കും പുറമേ പട്ടികയിലുള്ള ‘ഡിസീസ് എക്സ്’ (അജ്ഞാത രോഗം) എന്ന പരാമര്‍ശം ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഡിസീസ് എക്സിലെ ‘ എക്സ്’ എന്ന ഘടകം വിശേഷിപ്പിക്കാന്‍ കാരണം രോഗത്തിന്റെ കാരണം തിരിച്ചറിയാത്തതിനാലാണ്. ‘ഡിസീസ് എക്സ്’ വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയിലൂടെ ബാധിച്ചേക്കാം. രോഗകാരി മനുഷ്യനാകാമെന്നും വാദമുണ്ട്.
2018 ലാണ് ലോകാരോഗ്യ സംഘടന ഈ പദം ഉപയോഗിക്കാന്‍ തുടങ്ങിയത്. ഒരു വര്‍ഷത്തിനു ശേഷം കോവിഡ് വ്യാപിക്കാന്‍ തുടങ്ങി. അടുത്ത ഡിസീസ് എക്സ് എബോള, കോവിഡ് എന്നിവപോലെ ‘സുനോട്ടിക്’ ആയിരിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.






- Advertisement -