മണിപ്പുർ: മുറിവുണക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ്

തിരുവല്ല: മണിപ്പൂർ ആവർത്തിക്കാതിരിക്കാൻ സർക്കാരുകളും വിവിധ സമൂഹങ്ങളുടെ നേതൃത്വത്തിലുള്ളവരും ശ്രദ്ധിക്കണമെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ്.

വലിയ സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ സമവായ ചർച്ചകളിലൂടെ ശാന്തത കൈവരിക്കാൻ ശ്രമിച്ചതിനു ശേഷം മാത്രം തീരുമാനങ്ങൾ നടപ്പിലാക്കാൻ ഭരണകൂടം ശ്രദ്ധിക്കണം. മുറിവുണക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുകയും എല്ലാവരെയും ഉൾക്കൊള്ളാൻ തയാറാകുകയും വേണം.
ഇതു സംബന്ധിച്ച് ദേശീയ ന്യൂനപക്ഷ കമ്മിഷനെ ആശങ്കകൾ അറിയിച്ചതായി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി.തോമസ് പറഞ്ഞു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading