കവിത: വെട്ടിയ വാളും വെട്ടേറ്റ ഹൃദയങ്ങളും | സജോ കൊച്ചുപറമ്പിൽ

ധികാര പത്രവും കയ്യിലെന്തി ഞാൻ
വേഗമാം കുതിരകുളമ്പടി മുഴക്കി മുഴക്കി പാഞ്ഞിടുമ്പോൾ..
ആരവർ എവിടെല്ലാം ക്രിസ്തു പാതയിൽ യാത്ര തുടർന്നുവോ..
എവിടെവിടെ ക്രിസ്തുസഭകൾ തുടങ്ങിയോ.
അവിടവിടെ ഭയത്തിന്റെ വളൊന്നുയർത്തി ഞാൻ…
മുച്ചുടും മുടിക്കുവാൻ പട്ടണവാതിലുകൾ കയറിയിറങ്ങി അധികാരമതിന്റെ ലഹരി നിറഞ്ഞു പുളച്ചു വാണിടുമ്പോൾ…
ഭയത്താൽ വിറകൊണ്ട ജനതയുടെ മുൻപിൽ ലൂസിഫറിലും വലിയ ചെകുത്താനായി
ഞാൻ…
എന്നിലെ ആകകണ്ണിൽ ബാധിച്ചൊരാന്തത പതിയെ ഈ പുറം കണ്ണിന്റെ കാഴ്ച്ചയെയും മറച്ചുകളഞ്ഞപ്പോൾ…
അന്നൊരു നാളിൽ നട്ടുച്ചക്ക് സുര്യനെ വെല്ലുന്ന പ്രകാശം പുറം കണ്ണിൽ അടിച്ചിറങ്ങി ഞാൻ അരിഞ്ഞു വീണപ്പോൾ…
അന്നാ പടിവാതിലിൽ എന്നിലെ അധികാരത്തിന് ലഹരി താൻ ഈ മണ്ണിൽ ഒഴുക്കി…
നഗരങ്ങൾ ഓരോന്നു മുഴക്കി പാഞ്ഞ ഭയത്തിന്റെ കുതിര കുളമ്പടി…..
മേൽനിന്ന് ഞാനീ മണ്ണോളം വീണപ്പോൾ..
അഭിമാനംഎല്ലാ മെൻ അപമാനമായി മാറി..
അകവും പുറവും തൻ വാക്കിനാൽ ഉടയപ്പെട്ട നാളിൽ…
അവിടുന്ന് ഞാൻ സ്വർഗീയ അധികാരപത്രവുമായി യാത്ര തുടങ്ങി…
നഗര പട്ടണ ഗ്രാമ ഭേദം പടിവാതിലുകളും അതിർത്തികളും കടന്നു ഞാൻ സഞ്ചാരിപ്രസംഗി ആയി നടന്നു….
വചനമാകുന്ന വാളിന്നാൽ അനേക ഹൃദയങ്ങളെ കീറി മനസാന്തരം ഉള്ളിൽ പകർന്നങ്ങനെ ക്രിസ്തുസഭയെ വളർത്തി…..
കേൾക്കുക സഭയെ വാളുകൾ അനവധി നിന്നിലേക്ക് വീണപ്പോൾ…
വചനമാം വാളിൽ തൻ പ്രഭയാൽ സഭയെ കരുതിയവൻ…
അങ്ങിങ്ങു വെട്ടേറ്റു വിഴുന്ന ജീവിതങ്ങൾ ഒന്നോന്നായി തന്നോട് ചേരുമ്പോൾ..
വെട്ടേറ്റു വീഴാൻ ഇനിയേറെ മനുജർ ഈ മണ്ണിൽ മണ്ണായി മണ്ണായി തിരുന്നു..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.