ന്യൂനപക്ഷ സ്കോളർഷിപ് പരാതികൾ പഠിക്കാൻ സമിതി

ന്യൂഡൽഹി: വിവിധ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ നിർത്തലാക്കിയതുൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധിക്കാൻ ദേശീയ ന്യൂനപക്ഷ കമ്മിഷൻ ആറംഗ സമിതിയെ നിയോഗിച്ചു.

1-8 ക്ലാസുകാർക്കുള്ള പ്രീ മെട്രിക് സ്കോളർഷിപ്പും ന്യൂനപക്ഷ വിഭാഗങ്ങളിലെ ഗവേഷണ വിദ്യാർ
ഥികൾക്കു നൽകിയിരുന്ന മൗലാന ആസാദ് നാഷനൽ
ഫെലോഷിപ്പും നിർത്തലാക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. പല സ്കോളർഷിപ്പുകൾക്കുമുള്ള തുക വെട്ടിക്കുറയ്ക്കുകയും ചെയ്തു.
പരാതികൾ പരിശോധിക്കാൻ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ യോഗം ന്യൂനപക്ഷ കമ്മിഷന്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്നിരുന്നു. കമ്മിഷൻ ഉപാധ്യക്ഷൻ കേർസി കെ. ഡെബുവിന്റെ നേതൃത്വത്തിലുള്ളതാണു
സമിതി.

-Advertisement-

You might also like
Comments
Loading...