ക്രൈസ്‌തവർക്കെതിരായ അക്രമങ്ങൾ: ഡൽഹിയിൽ ഇന്നു പ്രതിഷേധം

ന്യൂഡൽഹി: ക്രൈസ്തവര്‍ക്ക് എതിരെ വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് ഡൽഹി ജന്തർമന്തറിൽ വിവിധ ക്രിസ്‌ത്യൻ സഭകളടക്കം 79 സംഘടനകൾ പ്രതിഷേധം സംഘടിപ്പിക്കുമെന്ന്‌ യുണൈറ്റഡ്‌ ക്രിസ്‌ത്യൻ ഫോറം ഡൽഹി എൻസിആർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കത്തോലിക്കാ എപ്പിസ്കോപ്പൽ സഭകൾ മുതൽ ഇവാഞ്ചലിക്കൽ, പെന്തെക്കോസ്ത് സ്വതന്ത്രസഭകൾ വരെയുള്ളവർ പങ്കെടുക്കും.

മതനേതാക്കൾ, ആർച്ച് ബിഷപ്പുമാർ, ബിഷപ്പുമാർ, പാസ്റ്റർമാർ, കന്യാസ്ത്രീകൾ, വിശ്വാസികൾ എന്നിവരടക്കം പ്രതിഷേധ റാലിയുടെ ഭാഗമാകും. സ്വാതന്ത്ര്യലബ്ധിക്കുശേഷം അപൂർവമായാമാണ്‌ യോജിച്ച ക്രൈസ്‌തവ പ്രക്ഷോഭം രാജ്യത്ത്‌ അരങ്ങേറിയിട്ടുള്ളത്‌. യുപി, ഛത്തീസ്ഗഢ്‌, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക, ജാർഖണ്ഡ്‌ സംസ്ഥാനങ്ങളിൽ ക്രൈസ്‌തവവേട്ട എല്ലാ സീമകളും ലംഘിച്ചെന്നും 2022ൽ 21 സംസ്ഥാനത്തായി 597 അക്രമങ്ങളുണ്ടായെന്നും ഭാരവാഹികൾ പറഞ്ഞു.

ഫ​രീ​ദാ​ബാ​ദ് രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര, ഡ​ൽ​ഹി രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​അ​നി​ൽ കൂ​ട്ടോ, മ​ല​ങ്ക​ര സ​ഭ ഗു​ഡ്ഗാ​വ് രൂ​പ​താ​ധ്യ​ക്ഷ​ൻ തോ​മ​സ് മാ​ർ അ​ന്തോ​ണി​യോ​സ്, മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സി​റി​യ​ൻ സ​ഭ ഡ​ൽ​ഹി അ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ദി​മി​ത്രി​യോ​സ് തു​ട​ങ്ങിയവരും ​ പ​ങ്കെ​ടു​ക്കും.

ക്രൈ​സ്ത​വവർ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി രാ​ഷ‌്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ഉ​പ​രാ​ഷ‌്ട്ര​പ​തി ജ​ഗ​ദീ​പ് ധ​ൻ​ക​ർ, ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കും. ദേ​ശീ​യ മ​നു​ഷ്യ​ാവ​കാ​ശ, ന്യൂ​ന​പ​ക്ഷ, ആ​ദി​വാ​സി, ഗോ​ത്ര​വ​ർ​ഗ, വ​നി​താ ക​മ്മീ​ഷ​നു​ക​ൾ​ക്കും നി​വേ​ദ​നം ന​ൽ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading