32-മത് ഐ.പി.സി ഉപ്പുതറ സെന്റർ കൺവൻഷൻ നാളെ മുതൽ

ഉപ്പുതറ : 32-മത് ഐ.പി.സി ഉപ്പുതറ സെന്റർ കൺവൻഷൻ നാളെ മുതൽ ആരംഭിക്കും.ഫെബ്രുവരി 26 ഞായർ വരെയാണ് യോഗങ്ങൾ നടക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 6 മണിമുതൽ 9 മണിവരെ ഉപ്പുതറ ബെഥേൽ ഗ്രൗണ്ടിൽ വച്ചാണ് യോഗങ്ങൾ നടത്തപെടുന്നത്.

പാസ്റ്റർ കെ.വി വർക്കി(സെന്റർ മിനിസ്റ്റർ)ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ , പാസ്റ്റർ പി. സി ചെറിയാൻ,പാസ്റ്റർ സജു ചാത്തന്നൂർ, പാസ്റ്റർ അജി ആന്റണി, പാസ്റ്റർ അനിൽ കോടിത്തോട്ടം, പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ(ഐ.പി.സി കേരളാ സ്റ്റേറ്റ് സെക്രട്ടറി)എന്നിവർ ദൈവവചനം സംസാരിക്കും. സെന്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

കൺവൻഷനോടനുബന്ധിച്ച് വ്യാഴാഴ്ച്ച രാവിലെ 10 മണിമുതൽ 1 മണിവരെ ബൈബിൾ ക്ലാസ്സ്‌,വെള്ളിയാഴ്ച്ച രാവിലെ 10 മണിമുതൽ 1 മണിവരെ ഉപവാസപ്രാർത്ഥനയും സോദരി സമാജം വാർഷികവും, ഈ യോഗത്തിൽ സിസ്റ്റർ ജയാമോൾ രാജു(കേരളാ സ്റ്റേറ്റ് സോദരി സമാജം ജോയിന്റ് സെക്രട്ടറി) മുഖ്യ സന്ദേശം നൽകും. ശനിയാഴ്ച്ച രാവിലെ 10 മണിമുതൽ 1 മണിവരെ ശുശ്രൂഷക സമ്മേളനവും, ഉച്ചക്കഴിഞ്ഞു 2 മണിമുതൽ സണ്ടേസ്കൂൾ, പിവൈപിഎ വാർഷിക സമ്മേളനവും നടക്കും.വാർഷിക യോഗത്തിൽ ജസ്റ്റിൻ നെടുവേലി മുഖ്യ സന്ദേശം നൽകും. ഞാറാഴ്ച്ച നടക്കുന്ന സംയുക്ത ആരാധനയോടും, തിരുവത്തായ ശുശ്രൂഷയോടുകൂടെ കൺവൻഷൻ സമാപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.