ചെറു ചിന്ത: കുശവനും മൺപാത്രവും | ഷിജി തോമസ്, പത്തനംതിട്ട

പ്രിയരെ കുശവനും മൺപാത്രവും എന്നുള്ള പദപ്രയോഗങ്ങളിലൂടെ പ്രതിധ്വനിക്കുന്നത് ഒരു സ്രഷ്ടാവിനെയും സൃഷ്ടിയെയും ആണ്.കുശവൻ കളിമണ്ണ് ഉപയോഗിച്ച് തനിക്ക് ഇഷ്ടമുള്ള ഒരു പാത്രത്തെ സൃഷ്ടിക്കുന്നു.. അതിന്റെ രൂപവും വലിപ്പവും ഉദ്ദേശ്യവും കുശവന്റെ ബൗദ്ധികതയ്ക്ക് അനുസരിച്ചാണ് നിർവ്വഹണം ചെയ്യപ്പെടുക. അതിന്റെ പ്ലാനും പദ്ധതിയും പൂർണ്ണമായും കുശവന്റെ അവകാശ ഉടമ്പടി തന്നെ… ഇപ്രകാരം സൃഷ്ടികർത്താവായ നമ്മുടെ ദൈവം തന്റെ കരവിരുതിന്റെ ഉദാത്തമായ പ്രയോഗത്തിലൂടെ മനുഷ്യനെ സൃഷ്ടിച്ചു.. നിലത്തെ പൊടി കൊണ്ടു തന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും മനുഷ്യനെ ഉണ്ടാക്കി മൂക്കിൽ ജീവശ്വാസം ഊതി ജീവനുള്ള സൃഷ്ടിയാക്കി മാറ്റി.

മനുഷ്യൻ കുശവന്റെ കൈയ്യിലെ മൺപാത്രം ആണ്.. ഈ യാഥാർത്ഥ്യം നാം പലപ്പോഴും വിസ്മരിക്കുന്നു എന്നുള്ളതാണ് വസ്തുത.. പാത്രത്തെ ഉടപ്പാനും വീണ്ടും നിർമ്മിക്കാനും കുശവനു കഴിയും… സമയങ്ങളോ കാലങ്ങളോ കുശവനു തടസ്സമില്ല… തന്റെ പദ്ധതിയും പ്ലാനും പ്രകാരം ആകുന്നതു വരെ അവൻ പാത്രത്തെ വാർക്കുന്നു… ആദ്യം മുതൽ അന്ത്യം വരെ തന്റെ കരതലങ്ങളിലൂടെ തന്നെ… ഇപ്രകാരം ഒരു വ്യക്തി തന്റെ പദ്ധതിയിലുള്ള ഒരു പാത്രമാകുന്നതുവരെ ദൈവം അവനെ ഉടച്ചും വാർത്തും അവനെ ഒരു മാനപാത്രമായി മാറ്റിയെടുക്കുന്നു..
മൺപാത്രത്തിന്റെ ഭൂതകാലം അനാദരവിന്റെയും അവഗണനയുടെയും ദിനങ്ങൾ ആയിരുന്നു.. ചേറിൽ കിടന്ന കളിമണ്ണിനെ ശുദ്ധീകരണ പ്രകീയയിലൂടെ വേർതിരിച്ച് കുഴവൻ തന്റെ ചക്രത്തിലൂടെ വാർത്തെടുത്ത് തീച്ചൂളയിൽ വെന്തു പുറത്തു വരുമ്പോൾ മൺപാത്രത്തിനു വിലയേറി.. ഡിമാന്റ് ആയി.. സൂഷ്മത കൈവരിക്കപ്പെടുന്നു.. അനേകർക്ക് ഉപകരിക്കപ്പെടുന്നു…. ഇതത്രേ നമ്മുടെ രൂപാന്തരം.. ഒരു നാളിൽ ഒന്നിനും അർഹതയില്ലാതിരുന്ന നമ്മെ ദൈവിക സന്നിധിയിൽ വില പിടിപ്പുള്ള മാനപാത്രങ്ങളാക്കിയത് ആ വലിയ കുശവന്റ പദ്ധതിയായിരുന്നു.. ഒരു നല്ല മൺപാത്രം തന്റെ നിർമ്മിതിയിൽ ഒരു ഘട്ടത്തിൽ പോലും കുശവനെ കുറ്റം പറയില്ല.മനയുന്നവനോടു കളിമണ്ണു: നീ എന്തുണ്ടാക്കുന്നു എന്നും കൈപ്പണി: അവന്നു കൈ ഇല്ല എന്നും പറയുമോ? (യെശയ്യാവ് 45: 9 .)പൂർണ്ണമായും ഏൽപ്പിച്ചു കൊടുക്കുക അതത്രേ ചെയ്യുന്നത്… സമർപ്പണം നമ്മളിലും പൂർണ്ണതയിലെത്തട്ടെ…
കുശവനും മൺപാത്രവും തമ്മിലുള്ള ബദ്ധം അഭേദ്യമത്രേ.. ചേരും പടി ചേർത്തു കിടക്കുന്ന ഈ ബന്ധത്തിന്റെ വ്യാപ്തിയാണ് നമുക്ക്ട സൃഷ്ടികർത്താവായ ദൈവത്തോട് ഉണ്ടാകേണ്ടത്.. ആമേൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.