റ്റി.പി.എം പാളയംകോട്ട സെന്റർ കൺവൻഷൻ നാളെ സമാപിക്കും

പാളയംകോട്ട / (തമിഴ്നാട്): ദി പെന്തെക്കൊസ്ത് മിഷൻ പാളയംകോട്ട സെന്റർ കൺവൻഷൻ ജനുവരി 26 ന് ആരംഭിച്ചു. നാളെ ഞായറാഴ്ച വരെ തിരുവനന്തപുരം റോഡിലെ ഫ്ലോറൻസ് സ്വായിൻസണ്‍ ഡേഫ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും.
വ്യാഴാഴ്‌ച മുതൽ ശനിയാഴ്‌ച വരെ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, വേദപാഠം, പൊതുയോഗം, കാത്തിരിപ്പ് യോഗം, യുവജന സമ്മേളനം എന്നിവ നടന്നു.

ഞായറാഴ്ച രാവിലെ 9 ന് പാളയംകോട്ട സെന്ററിലെ 33 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.
സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

News. Jerin Ottathengil

-ADVERTISEMENT-

-ADVERTISEMENT-

You might also like