ഇന്നത്തെ ചിന്ത : എന്നെ നോക്കുവിൻ | ജെ. പി വെണ്ണിക്കുളം
ഇയ്യോബ് 6:28 ഇപ്പോൾ ദയ ചെയ്തു എന്നെ ഒന്നു നോക്കുവിൻ; ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കുപറയുമോ?
കുറ്റപ്പെടുത്തലുകൾ പരിധി വിടുമ്പോൾ ഇയ്യോബിന് പറയാനുള്ളത് നിങ്ങൾ എന്നെ ഒന്ന് നോക്കൂ, നിങ്ങൾ ഭോഷ്‌ക് എന്നിൽ നിന്നും പ്രതീക്ഷിക്കുന്നെങ്കിൽ അതുണ്ടാകില്ല. തന്റെ ജീവിതത്തിൽ നേരിട്ട കഷ്ടതയിൽ ഇയ്യോബ് ഒന്നിന്നാലും പാപം ചെയ്തില്ലല്ലോ (1:22). പ്രിയരേ, ശത്രു നമ്മെക്കൊണ്ട് പലതും കളവായി ചെയ്യുവാൻ പരിശ്രമങ്ങൾ നടത്തി എന്ന് വരാം. എന്നാൽ അത്യന്തികമായി വിജയം നൽകുന്നവൻ കൂടെയുള്ളതുകൊണ്ട് പരാജയപ്പെടാൻ അവിടുന്ന് അനുവദിക്കില്ല.
ജെ. പി വെണ്ണിക്കുളം