ഇന്നത്തെ ചിന്ത : പ്രതിരോധത്തിൽ അകപ്പെടുമ്പോൾ? | ജെ. പി വെണ്ണിക്കുളം
ഇയ്യോബ്4:3,4,5
നീ പലരേയും ഉപദേശിച്ചു തളർന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു._
വീഴുന്നവനെ നിന്റെ വാക്കു താങ്ങി കുഴയുന്ന മുഴങ്കാൽ നീ ഉറപ്പിച്ചിരിക്കുന്നു.
ഇപ്പോൾ നിനക്കതു ഭവിച്ചിട്ടു നീ വിഷാദിക്കുന്നു; നിനക്കതു തട്ടീട്ടു നീ ഭ്രമിച്ചുപോകുന്നു.
കഴിഞ്ഞ നാളുകളിൽ ഇയ്യോബ് മുഖാന്തിരം അനേകർ ആശ്വാസം പ്രാപിച്ചിരുന്നു. പക്ഷെ നിർദോഷിയും ഭക്തനുമായ തനിക്കു ഈ ഗതി വന്നല്ലോ എന്ന് പറഞ്ഞു സ്നേഹിതൻ എലിഫസ് കുറ്റപ്പെടുത്തി. മാത്രമല്ല ഇയ്യോബിന് ഇങ്ങനെ സംഭവിച്ചത് അവന്റെ രഹസ്യപാപം മൂലമാണെന്നും പറഞ്ഞു. പ്രിയരേ, മറ്റുള്ളവരെ മുറിക്കുവാൻ എളുപ്പമാണ്, മുറിവുണക്കുവാൻ പ്രയാസപ്പെടും.ആർക്കും ആരെയും വിധിക്കുവാൻ പ്രമാണമില്ല. ദൈവം സകലതും അറിയുന്നു. അവിടുന്ന് ദോഷങ്ങളാൽ പരീക്ഷിക്കില്ല.
ജെ.പി വെണ്ണിക്കുളം