റ്റി.പി.എം വിജയവാഡ സെന്റർ കൺവൻഷൻ ജനുവരി 5 മുതൽ

ജെറിൻ ഒറ്റത്തെങ്ങിൽ

വിജയവാഡ / (ആന്ധ്രാ പ്രദേശ്): ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ 2023 ലെ പ്രാരംഭ വാർഷിക സെന്റർ കൺവൻഷനായ വിജയവാഡ കൺവൻഷൻ ജനുവരി 5 വ്യാഴം മുതൽ 8 ഞായർ വരെ ഹനുമാൻ ജംഗ്ഷന് സമീപമുള്ള (അശോക് ലെയ്ലാൻഡ് കമ്പനിക്ക് പിൻവശം, എ പി ഐ ഐ സി ഇൻഡസ്ട്രിയൽ ഏരിയ) മള്ളവാലി ന്യൂ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
വ്യാഴാഴ്‌ച മുതൽ ശനിയാഴ്‌ച വരെ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 3 ന് യുവജന സമ്മേളനവും നടക്കും.

ചീഫ് പാസ്റ്റർമാരും സെന്റർ പാസ്റ്റർമാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും.
രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. ഞായറാഴ്ച രാവിലെ 9 ന് വിജയവാഡ സെന്ററിലെ 49 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.