ഇന്നത്തെ ചിന്ത : ദൃഢമാകട്ടെ കൂട്ടായ്മ ബന്ധം | ജെ. പി വെണ്ണിക്കുളം
ഉത്തമ ഗീതം8:3,4
അവന്റെ ഇടങ്കൈ എന്റെ തലയിൻകീഴെ ഇരിക്കട്ടെ; അവന്റെ വലങ്കൈ എന്നെ ആശ്ലേഷിക്കട്ടെ. യെരൂശലേംപുത്രിമാരേ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു ഉണർത്തുകയുമരുതു എന്നു ഞാൻ നിങ്ങളോടു ആണയിട്ടപേക്ഷിക്കുന്നു.
കാന്തനും കാന്തയും തമ്മിലുള്ള ഹൃദ്യമായ ബന്ധത്തെ സൂചിപ്പിക്കുന്ന വചനങ്ങളാണ് ഈ വാക്യങ്ങൾ. ഈ വചനം വായിക്കുമ്പോൾ ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധം എങ്ങനെ എന്ന് പരിശോധിക്കേണ്ടത് ആവശ്യമാണ്. ബന്ധം ഉലയ്ക്കുന്ന ഒന്നും ചെയ്യരുതെന്ന് കാന്ത യരൂശലേം പുത്രിമാരോട് ആവശ്യപ്പെടുന്നുണ്ട്. പ്രിയരേ, ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധം നഷ്ടമാകുന്ന ഒന്നും നമ്മിൽ ഉണ്ടായിരിക്കാൻ പാടില്ല. പരിപാവന ജീവിതത്തിനായി നമ്മെത്തന്നെ സമർപ്പിക്കാം.
ജെ. പി വെണ്ണിക്കുളം