ഐ.പി.സി കുണ്ടറ സെന്റർ 20-ാമത് വാർഷിക കൺവൻഷൻ ഇന്ന് മുതൽ

കുണ്ടറ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കുണ്ടറ സെൻ്ററിൻ്റെ 20-ാമത് വാർഷിക കൺവൻഷൻ ഡിസംബർ 22 വ്യാഴം മുതൽ 25 ഞായർ വരെ കുണ്ടറ ആറുമുറിക്കട മേലേതിൽ ആഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ വി. വൈ. തോമസ് ഉത്ഘാടനം ചെയ്യും. പാസ്റ്റർ പി. സി. ചെറിയാൻ, പാസ്റ്റർ ഫിന്നി ജേക്കബ് (SFC Managing Council General Secratary), പാസ്റ്റർ സജു മാവേലിക്കര, പാസ്റ്റർ സാം ജോർജ് (ഐപിസി ജനറൽ സെക്രട്ടറി) എന്നിവർ വിവിധ ദിവസങ്ങളിലായി ദൈവ വചനം പ്രഘോഷിക്കും. താബോർ വോയ്സ് ഉമ്മന്നൂർ ഗാനശുശ്രൂഷ നിർവ്വഹിക്കും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 9 വരെ കൺവൻഷൻ യോഗം നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 8:30 മുതൽ 10 വരെ ബൈബിൾ ക്ലാസ്സും 10:30 മുതൽ 1 മണി വരെ പൊതുയോഗവും ഉണ്ടാകും. വെള്ളിയാഴ്ച 2 മുതൽ 4 വരെ സെൻ്റർ സോദരീ സമാജം വാർഷികം, ശനിയാഴ്ച 2 മുതൽ 4 വരെ സെൻ്റർ പി. വൈ. പി. എ. സണ്ടേസ്കൂൾ സംയുക്ത വാർഷിക മീറ്റിംഗ് എന്നിവ നടക്കും. ഞായർ രാവിലെ 8 മണി മുതൽ 10 മണി വരെ തിരുവത്താഴ ശുശ്രൂഷയ്ക്ക് ശേഷം 10:30 മുതൽ 12:30 വരെ സംയുക്ത സഭായോഗം നടക്കും. ഐ. പി. സി. ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് മുഖ്യ സന്ദേശം നൽകും. എല്ലാ ദൈവമക്കളെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading