ഇന്നത്തെ ചിന്ത : സ്നേഹക്കൊടി | ജെ. പി വെണ്ണിക്കുളം

ഉത്തമ ഗീതം 2:4_
അവൻ എന്നെ വീഞ്ഞുവീട്ടിലേക്കു കൂട്ടിക്കൊണ്ടുചെന്നു; എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.

ഇവിടെ കാന്ത പ്രിയന്റെ സ്നേഹക്കൊടിയിൽ വിശ്രമിക്കുകയാണ്. കൊടിക്ക് എവിടെയും സുപ്രധാന സ്ഥാനമാണുള്ളത്. ഓരോ രാജ്യത്തിന്റെയും സൈന്യം അണിനിരക്കുന്ന കൊടി നമ്മൾ കണ്ടിട്ടുണ്ടല്ലോ. കൊടിയോട് അനാദരവ് കാണിക്കുന്നത് ശിക്ഷാർഹമാണ്. പ്രിയരേ, സർവശക്തനായ ദൈവത്തിന്റെ കൊടിക്കീഴിൽ ആശ്രയിക്കാൻ കഴിയുന്നത് എത്രയോ ഭാഗ്യമാണ്. അവിടുന്നത്രെ നമുക്ക് സംരക്ഷണം നൽകുന്നത്. അവിടെയാണ് ഒരു ഭക്തന്റെ രക്ഷയുടെ തണലും ഉള്ളത്. ഇത് സ്നേഹത്തിന്റെ കൊടിയാണ്. ഇവിടെ ഭയവും നിരാശയും ആവശ്യമില്ല.

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply