കെ.ഇ സലാല യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി

സലാല: ക്രൈസ്തവ എഴുത്തുപുര സലാല യൂണിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡിസംബർ 2 വെള്ളി രാവിലെ 8 മുതൽ സുൽത്താൻ ഖാബൂസ്, സലാല ആശുപത്രിയിലാണ് ക്യാമ്പ് നടന്നത്. 35 പേർ രക്ത ദാനത്തിൽ പങ്കാളികളായി.
രക്തദാനത്തിലൂടെ ആരോഗ്യകരമായ ജീവിതം ഉറപ്പുവരുത്തുകയും, മറ്റുള്ളവരുടെ ആരോഗ്യ സംരക്ഷണത്തിൽ അണിചേരുകയും ചെയ്യുക എന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ക്യാമ്പിന്റെ ഉദ്ദേശം. സാമൂഹിക സേവന വിഭാഗമായ ശ്രദ്ധയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like