എഡിറ്റോറിയൽ: നാളത്തെ പ്രതീക്ഷകളെ ചേർത്തു നിർത്താം | ബിൻസൺ കെ. ബാബു

പൂന്തോട്ടത്തിലെ പൂമൊട്ടുകൾ പോലെ സ്നേഹത്തോടെയും ശ്രദ്ധയോടെയും പരിചരിക്കപ്പെടേണ്ടവരാണ് കുഞ്ഞുങ്ങൾ. രാഷ്ട്രത്തിന്റെ ഭാവിയും നാളെയുടെ പൗരന്മാരുമാണ് അവർ” -ജവഹർലാൽ നെഹ്‌റു

ഇന്ന് ലോക ശിശുദിനം. 1959 മുതലാണ് യുഎൻ (UN) ജനറൽ അസംബ്ലി കുട്ടികളുടെ അവകാശ പ്രഖ്യാപന ദിനത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും നവംബർ 20 ലോക ശിശുദിനമായി (World Children’s Day) ആചരിക്കാൻ തുടങ്ങിയത്. കുട്ടികളുടെ നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനൊപ്പം അവർക്ക് ഉള്ളതായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായാണ് ആഗോളതലത്തിൽ ഈ ദിവസത്തിന് പ്രാധാന്യം കൊടുക്കുന്നത്. വിവിധ രാജ്യങ്ങളിൽ ദേശീയ ശിശുദിനമായി പ്രത്യേകമായി ആചരിക്കുന്നുണ്ട്

ലോകമെമ്പാടുമുള്ള കുട്ടികൾക്ക് നേരെ ഉണ്ടാകുന്ന ദുരുപയോഗം, ചൂഷണം, വിവേചനം, അക്രമം തുടങ്ങിയവയ്‌ക്കെതിരെ പോരാടേണ്ടത് ആവശ്യമാണ്. ഇവയ്‌ക്കെല്ലാം വേണ്ടി അവബോധം വളർത്തുന്നതിന് കൂടിയാണ് ഇങ്ങനെ ഒരു ദിനാചരണം നടത്തുന്നത്. വൈകല്യങ്ങൾ കാരണമുള്ള മാറ്റി നിർത്തലുകൾ, മതത്തിന്റെ പേരിൽ, നിറത്തിന്റെ പേരിൽ ഇങ്ങനെ നിരവധി കാരണങ്ങളാൽ നിരവധി കുട്ടികൾ ചൂഷണം ചെയ്യപ്പെടുകയും,അവർ മാനസികമായി തളരുകയും ചെയ്യുന്നുണ്ട്. മറുവശത്ത് ഇന്ന് അനേക ബാലവേലകൾ നടക്കുന്നുണ്ട്. ജോലി ചെയ്തെങ്കിൽ മാത്രമേ അവർക്ക് മുന്നോട്ട് പോകാൻ പറ്റു എന്ന സാഹചര്യം ഉണ്ടാകുന്നു.

അനേക പീഡനങ്ങളിൽ കൂടി കടന്നു പോകുന്ന കുട്ടികൾ നമ്മുക്ക് കാണുവാൻ സാധിക്കും. ജീവിക്കുവാൻ വേണ്ടി എന്ത് ത്യാഗവും ചെയ്യുന്നവർ, ഏത് പണിയും ചെയ്യാൻ മടിയില്ലാത്ത ഒരു കൂട്ടം കുരുന്നുകളും നമ്മുടെ ചുറ്റുപാടുകളിൽ ഉണ്ടാകും.എന്തുകൊണ്ട് ഇങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ ഈ കുഞ്ഞുങ്ങൾ ജീവിക്കുന്നു?

കുട്ടികൾക്ക് ലഭിക്കേണ്ടുന്ന അവകാശങ്ങൾ, നീതി പലപ്പോഴും അവർക്ക് കിട്ടാതെ പോകുന്നു. വിദ്യാഭ്യാസം, ഭക്ഷണം, ആനുകൂല്യങ്ങൾ തുടങ്ങി ഓരോ മേഖലകളിലും വിവിധ രാജ്യങ്ങളിൽ പ്രത്യേകം പ്രത്യേകമായ ഭരണഘടന മൂല്യങ്ങൾ ഉണ്ട്. എന്നാൽ അത് വേണ്ടുന്നത് പോലെ ഇവരിൽ എത്തുന്നില്ല. നാളത്തെ നല്ല പൗരന്മാരായി വളരേണ്ടുന്ന കുട്ടികളുടെ ഭാവിയെ നാം ഓർക്കേണ്ടതാണ്. ഇതുപോലെയുള്ള ദിനങ്ങളിൽ ഈ അവകാശങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തുകയും, പ്രായോഗിക കാര്യങ്ങൾ ചെയ്യേണ്ടതുമാണ്.നല്ല പ്രോത്സാഹനം കൊടുത്ത് ഏറ്റവും മികച്ച, ധാർമികj മൂല്യമുള്ള ഒരു യുവതലമുറയെ നമുക്ക് വാർത്തെടുക്കാം അതിനായി ഈ ദിനങ്ങൾ പ്രയോജനമാകട്ടെ…

ബിൻസൺ കെ. ബാബു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.