ലേഖനം: പ്രാർത്ഥന | ആൻസി സ്റ്റാൻലി

ജീവിതം കൈവിട്ടു പോകുമ്പോൾ, താളം തെറ്റുകയാണ് എന്ന് തോന്നുമ്പോൾ വീണ്ടും ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരേ ഒരു ഘടകം പ്രാർത്ഥനയാണ്. പ്രാർത്ഥനയില്ലാത്ത ജീവിതം വെറും ശൂന്യമാണ്. ജീവിതപ്രശ്നങ്ങളിൽ ആരും തുണയില്ലാതെ ഇരിക്കുമ്പോൾ എല്ലാവരും ഉപേക്ഷിക്കുമ്പോൾ നമ്മെ പിടിച്ചുനിർത്തുന്ന ഏക മാർഗ്ഗം പ്രാർത്ഥനയാണ്. ഒരു വ്യക്തി വിജയിക്കണമെങ്കിൽ ജീവിതത്തിൽ പ്രാർത്ഥന ഉണ്ടായേ മതിയാകൂ.
ദൂരത്തായിരിക്കുന്ന നമ്മുടെ മാതാപിതാക്കളെ നാമുമായി ബന്ധിപ്പിക്കുന്ന ആശയ വിനിമയ സംവിധാനമാണ് ഫോൺ. അതുപോലെ ദൈവവുമായി നമ്മെ ബന്ധിപ്പിക്കുന്ന ഒരു ആശയ വിനിമയ സംവിധാനമാണ് പ്രാർത്ഥന. ഫോണിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ നമ്മുടെ ആശയവിനിമയം തകരാറിലാക്കുന്നു.അതേപ്രകാരം ജീവിതത്തിൽ പ്രാർത്ഥനക്ക് എന്തെങ്കിലും മൂല്യച്യുതി സംഭവിച്ചാൽ തകരാറിലാകുന്ന ഒന്നാണ് ദൈവവുമായുള്ള ബന്ധം. ആയതിനാൽ പ്രാർത്ഥന എന്ന ആശയവിനിമയ സംവിധാനം ദിനംപ്രതി പരിശോധിക്കണ്ട ആവശ്യം നമുക്കുണ്ട്. പലപ്പോഴുo നാം പറയാറുണ്ട് മറുപടി ലഭിക്കുന്നില്ല, അല്ലെങ്കിൽ ദൈവീക ശബ്ദം കേൾക്കുന്നില്ല എന്നൊക്കെ. അപ്പോൾ തീർച്ചയായും നാം നമ്മുടെ’ പ്രാർത്ഥന ‘എന്ന വിനിമയ സംവിധാനം പരിശോധിക്കണം, എന്തെങ്കിലും തകരാർ സംഭവിച്ചിട്ടുണ്ടോ എന്ന്. പ്രാർത്ഥന എന്ന ‘settings’ മാറി കിടക്കുന്നത് കൊണ്ടാകാം മറുപടി കേൾക്കാനോ, ദൈവ ശബ്ദം കേൾക്കാനോ കഴിയാത്തത്.

നാമോരോരുത്തരും ഫോൺ “update”ചെയ്യാറുണ്ട്, എന്നാൽ മാത്രമേ പുതിയ മാറ്റങ്ങൾ കാണാൻ കഴിയൂ.അതുപോലെ നാമും നമ്മുടെ പ്രാർത്ഥന update ചെയ്യണം. പണ്ട് ഉള്ളതുപോലെ ഇന്നും പഴയ രീതിയിൽ തുടർന്നാൽ, പലമാറ്റങ്ങളും നാം അറിയാതെ പോകും.പല പ്രാർത്ഥനയ്ക്കും മറുപടി കിട്ടിയില്ല എന്നു വരും.ആയതിനാൽ പ്രാർത്ഥന എന്ന നമ്മുടെ ആശയവിനിമയം ‘update’ ചെയ്തു, ദിനംപ്രതി പരിശോധിക്കേണ്ടതുണ്ട്. പ്രാർത്ഥനയിലൂടെ മാത്രമേ വിജയകരമായ ജീവിതം കെട്ടിപ്പടുക്കാൻ കഴിയൂ.

“Successful life” എന്നൊക്കെ വലിയ വലിയ ആൾക്കാർ പറയുന്ന വലിയ വാചകം എന്നാൽ, അത് അത്ര വലിയ കാര്യമൊന്നുമല്ല.കാരണം പ്രാർത്ഥനയും ദൃഢമായ ദൈവീക ബന്ധമുണ്ടെങ്കിൽ അതാണ് ‘successful life’.
ഒരുപാട് ലക്ഷ്യം ഉള്ള ഒരാൾ അതൊക്കെ നേരിട്ട് അതാണ് വിജയിച്ച വ്യക്തി എന്ന് ലോകം പറയും. എന്നാൽ വചനം പറയുന്നു; ഒരു മനുഷ്യൻ സർവലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം?(മത്തായി 16:26).ലോകത്തിൽ എന്തൊക്കെ ഉണ്ടായിട്ടും നിത്യജീവൻ അവകാശം ആക്കാൻ കഴിഞ്ഞില്ല എങ്കിൽ ഈ നേട്ടം വെറും ശൂന്യം ആണ്.അപ്പോൾ ജീവിത ലക്ഷ്യങ്ങൾ നേടിയതിനേക്കാൾ സ്വന്തം ആത്മാവിനെ നേടിയ നീയാണ് യഥാർത്ഥ വിജയി. ആ വിജയി ആകാൻ ആഗ്രഹിക്കുന്നുവെങ്കിൽ പ്രാർത്ഥിക്കുക, യേശുവിനെ നിന്റെ രക്ഷിതാവും കർത്താവും ആയി അംഗീകരിക്കുക. . യേശുക്രിസ്തുവിലൂടെ മാത്രമേ യഥാർത്ഥ രക്ഷ പ്രാപിക്കാൻ കഴിയൂ.
“യേശുവിനെ കർത്താവു എന്നു വായികൊണ്ട് ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയർത്തെഴുനെല്പിച്ചു എന്നു ഹൃദയംകൊണ്ട് വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയംകൊണ്ട് നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷക്കായി ഏറ്റുപറകയും ചെയ്യുന്നു.’അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചുപോകയില്ല'(റോമർ 10:9,10,11).

post watermark60x60

ആൻസി സ്റ്റാൻലി

-ADVERTISEMENT-

-ADVERTISEMENT-

You might also like