ചെറുചിന്ത : നല്ല ഗീതം | അനീഷ് വഴുവാടി

സംഗീതം എന്നത്” നല്ല ഗീതം” എന്നാണർത്ഥം. കാതുകൾക്ക് ഇമ്പം പകരുന്നതാണ് സംഗീതം. കുയിലുകളുടെ നാദവും അരുവികളുടെ ശബ്ദവും ഒക്കെ കവിവരന്മാർ സംഗീതങ്ങളായി വിഭാവനം ചെയ്യുന്നു.

ക്രൈസ്തവ ലോകം സംഗീതത്തിന് വളരെയധികം പ്രാധാന്യം നൽകുന്നു. ആരാധനകളിൽ സംഗീതം ഒഴിച്ചുകൂടാൻ കഴിയാത്തത് തന്നെയാണ് .

ക്രൈസ്തവ ലോകത്തിൽ സംഗീതത്തിന് ഇത്രയും അധികം പ്രാധാന്യം ലഭിക്കുവാൻ ഉള്ള പ്രധാനകാരണം. ക്രൈസ്തവ ഗാനങ്ങൾക്ക് ഈണ ത്തെക്കാൾ ഏറെ പ്രാധാന്യം അതിന്റെ വരികളിലെ അർത്ഥത്തിലാണ്.

അനുഭവങ്ങളിൽ നിന്നും അടർന്നുവീഴുന്ന അക്ഷരങ്ങൾ ഈരടികളായി ജീവിത സാഹചര്യങ്ങളിൽ ഊരിതിരിഞ്ഞ വരികളാണ് പിൽക്കാലത്ത് ഗാനങ്ങളായി പുറത്തുവരുന്നത് .

ദൈവീക വചനത്തിലൂടെയും, ആത്മീക ദൂതുകളിലൂടെയും, ജനം ഉണർത്തപ്പെടുമ്പോൾ തന്നെ, ആത്മീയ ഗീതങ്ങളിലൂടെയും ജനനം ഉണർത്തപ്പെടുന്നു.

അനുഭവസമ്പത്തുള്ള അനേകഗാനങ്ങൾ
ആത്മീക ലോകത്തെ ഉണർത്തുകയും,അനക ർപാടി ആശ്വസിക്കുകയും, ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു.

അത്തരത്തിൽ അനുഭവസമ്പത്തുള്ള ഒരു പഴയ ഗാനത്തിന്റെ ഇരടികൾ ജീവിതപ്രതികൂല സാഹചര്യത്തിൽ ദൈവശബ്ദമായി ഞങ്ങളുടെ മനസ്സിനും ആത്മാവിനും സന്തോഷവും ധൈര്യവും ലഭിക്കുവാൻ ഇടയായി.

ദൈവം ഞങ്ങൾക്ക് ദാനമായി നൽകിയത് രണ്ട് ആൺ തലമുറകളെയാണ്. ഞങ്ങളുടെ മൂത്ത പൈതലിന് പെട്ടെന്ന് ഒരു രോഗം രോഗാവസ്ഥയിലൂടെ കടന്നു പോകുവാൻ ഇട വന്നു. .ഈ രോഗത്തിന് വൈദ്യശാസ്ത്രം നൽകിയിരിക്കുന്ന പേര് അലോപ്പേഷ്യ എന്നാണ്. ഈ ശോധന അവസ്ഥയിലൂടെ ഞങ്ങൾ കടന്നു പോകുമ്പോൾ ദൈവം ഞങ്ങളോട് ഇടപെട്ടത് ഒരു പഴയ ഗാനത്തിന്റെ ഇരടികളിലൂടെയാണ്.

“എൻ തലയിലെമുടികളുംമെല്ലാം
നിർണ്ണയമവനെണ്ണിയറുന്നു….
ഒന്നതിൽ നിലത്തു വീണിടേണമെങ്കിൽ ഉന്നതനറിഞ്ഞേ സാധ്യമായിടു…..

ഈ വരികൾ ഞങ്ങളുടെ ഹൃദയത്തിന് വളരെ ആശ്വാസവും, ദൈവീക സമാധാനവും നൽകി തരുവാനും ഇടയായി. ദൈവം ഞങ്ങളോട് സംസാരിച്ചത് ഇപ്രകാരമാണ്

” അവന്റെ തലയിലെ മുടികൾ നിലത്ത് വീണത് എത്രയെന്ന് എണ്ണി അറിയുവാൻ നിനക്ക് കഴിയുമോ?
എത്ര മുടികൾ ശേഷിച്ചിരിക്കുന്നു എന്ന് നീ അറിയുന്നുവോ?
നട്ടവനും നനച്ചവനും ഏതുമില്ല വളരുമാറാക്കുന്നത് ഞാനത്രേ.

അപ്പനും അമ്മയും എന്ന ഞങ്ങളുടെ കരുതലിന് അപ്പുറമായി ഞങ്ങളുടെ പൈലിനെ കരുതിയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു ദൈവം കൂടെയുണ്ട് എന്നുള്ള ഉറപ്പും ധൈര്യവും പ്രത്യാശയെയും ദൈവം ഞങ്ങൾക്ക് നൽകി.

പ്രിയ സ്നേഹിതാ നിങ്ങളുടെ ജീവിത പ്രതികൂല സാഹചര്യങ്ങളിൽ നിങ്ങളെ സഹായിക്കുവാൻ ആരുമില്ലാതെ ഇരിക്കുമ്പോൾ നിങ്ങൾക്ക് വേണ്ടി കരുതവാനും നിങ്ങളെ സ്നേഹിക്കുവാനും ശക്തനായ ഒരു ദൈവമുണ്ട്.

അതുകൊണ്ടാണ് സങ്കീർത്തനങ്ങളിൽ ദാവീദ് ഇപ്രകാരം പാടിയത്…..

എന്റെ ദൈവമായ യഹോവേ, നീ ചെയ്താൽ അത്ഭുതം പ്രവർത്തികളും ഞങ്ങൾക്ക് വേണ്ടിയിട്ടുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു. ദാവീദ് പാടിയ ഈരടികൾ പ്രതികുല സാഹചര്യത്തിൽ നമുക്കും ചേർന്നു പാടാം.

Evg. അനീഷ് വഴുവാടി

-Advertisement-

You might also like
Comments
Loading...