റ്റി.പി.എം സുൽത്താൻ ബത്തേരി: കൺവൻഷൻ ഞായറാഴ്ച സമാപിക്കും
കോഴിക്കോട്: ദി പെന്തെക്കൊസ്ത് മിഷൻ സുൽത്താൻ ബത്തേരി സഭയുടെ ആഭിമുഖ്യത്തിൽ കൺവൻഷൻ ഇന്നലെ നവംബർ 10 ന് മൈസൂർ റോഡിലെ എടത്തറ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. നവംബർ 13 ഞായറാഴ്ച സമാപിക്കും.
ഇന്ന് രാവിലെ 9.30 ന് സുവിശേഷ വേലക്കാരുടെ യോഗം നടന്നു. ഇന്നും നാളെയും വൈകിട്ട് 5:45 ന് സുവിശേഷ പ്രസംഗവും നാളെ രാവിലെ 9 ന് മാസയോഗവും ഞായറാഴ്ച രാവിലെ 9 ന് സംയുക്ത വിശുദ്ധ സഭായോഗവും നടക്കും.
സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.


- Advertisement -

Comments are closed.