ഐ.പി.സി ഡൽഹി സ്റ്റേറ്റ് 28-മത് വാർഷിക കൺവൻഷൻ ഇന്നു മുതൽ


ന്യൂഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് ന്റെ 28-മത് വാർഷിക കൺവൻഷനും ശുശ്രൂഷക സമ്മേളനവും ഇന്ന് ഒക്ടോബർ 28 മുതൽ 30 വരെ ഡൽഹി അംബേദ്കർ ഭവനിൽ നടക്കും.
ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷക സമ്മേളനത്തോടെ മീറ്റിങ്ങുകൾക്ക് തുടക്കമാകും. വൈകിട്ട് 6 മണിക്ക് നടക്കുന്ന പൊതുയോഗം സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഷാജി ദാനിയേൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. പാസ്റ്റർ രാജു സദാശിവൻ & ടീം ആരാധനകൾക്ക് നേതൃത്വം നൽകും. ഡോ. ജോർജ് ചവണിക്കമണ്ണിൽ, ഡോ. ഷാജി ദാനിയേൽ, പാസ്റ്റർ സാം ദാനിയേൽ, പാസ്റ്റർ കെ. സി. തോമസ് എന്നിവർ വിവിധ സെക്ഷനുകളിൽ പ്രസംഗിക്കും. പാസ്റ്റർ രാജു സദാശിവൻ & ടീം ആരാധനകൾക്ക് നേതൃത്വം നൽകും. സൺഡേസ്കൂൾ, സോദരി സമാജം, പി വൈ പി എ എന്നിവയുടെ വാർഷിക മീറ്റിങ്ങുകളും നടക്കും. ഞായറാഴ്ച രാവിലെ 9 മുതൽ 1 മണി വരെ നടക്കുന്ന ഡൽഹി സ്റ്റേറ്റ് ലെ സഭകളുടെ സംയുക്ത ആരാധനയോടു കൂടി ഈ വർഷത്തെ കൺവൻഷൻ സമാപിക്കും.
സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജിന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ കൺവൻഷന്റെ വിപുലമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നു. ഡൽഹി സ്റ്റേറ്റ് കൺവൻഷൻ ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജിലുടെയും കെഫാ റ്റി വിയുടെ യൂട്യൂബ് ചാനലിലുടെയും തൽസമയം വീക്ഷിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.