ഇന്നത്തെ ചിന്ത : ഭാര്യയും മക്കളും |ജെ.പി വെണ്ണിക്കുളം
സങ്കീർത്തനങ്ങൾ 128:3
നിന്റെ ഭാര്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കൾ നിന്റെ മേശെക്കു ചുറ്റും ഒലിവുതൈകൾപോലെയും ഇരിക്കും.
ദൈവഭക്തന്റെ കുടുംബം അനുഗ്രഹിക്കപ്പെട്ടതാണ്. അവന്റെ ഭാര്യ ഫലപ്രദമായ മുന്തിരിവള്ളി, മക്കൾ മേശയ്ക്ക് ചുറ്റും ഒലിവ് തൈകൾ! മുന്തിരിവള്ളി സന്തോഷവും ഒലിവ് തൈകൾ ആശ്വാസവും ബലവും തരും പോലെ തന്നെ. കൂട്ടായ്മയുടെ മേശ കുടുംബപ്രാർത്ഥനകൾക്കു കൂടിയുള്ളതാണ്. ഒന്നിച്ചുള്ള പ്രാർത്ഥനയും ജീവിതവും ഒരു ഭക്തന്റെ ജീവിതം അനുഗ്രഹീതമാക്കും. സങ്കീ. 144:12 ഇങ്ങനെ പറയുന്നു, “ഞങ്ങളുടെ പുത്രന്മാർ ബാല്യത്തിൽ തഴെച്ചു വളരുന്ന തൈകൾപോലെയും ഞങ്ങളുടെ പുത്രിമാർ അരമനയുടെ മാതിരിയായി കൊത്തിയ മൂലത്തൂണുകൾപോലെയും ഇരിക്കട്ടെ”.
ജെ.പി വെണ്ണിക്കുളം




- Advertisement -