ഇന്നത്തെ ചിന്ത : പക്ഷത്തു നിൽക്കുന്നവൻ|ജെ.പി വെണ്ണിക്കുളം
സങ്കീർത്തനങ്ങൾ124:1,2
യിസ്രായേൽ പറയേണ്ടതെന്തെന്നാൽ യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,
മനുഷ്യർ നമ്മോടു എതിർത്തപ്പോൾ, യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,
ദൈവം തന്റെ ജനത്തിന്റെ പരിപാലകനാണ്. അതുകൊണ്ടുതന്നെ താൻ അവരോടു കൂടെ നിൽക്കുന്നവനുമാണ്. സങ്കീ. 94:17ൽ ഇങ്ങനെ കാണുന്നു, “യഹോവ എനിക്കു സഹായമായിരുന്നില്ലെങ്കിൽ എന്റെ പ്രാണൻ വേഗം മൌനവാസം ചെയ്യുമായിരുന്നു”. പ്രിയരേ, സാഹചര്യങ്ങൾ അനുകൂലമോ പ്രതികൂലമോ ആകട്ടെ, സഹായിപ്പാൻ കഴിവുള്ളവൻ കൂടെ നിൽക്കും. നാമും അവനോടു ചേർന്നിരിക്ക. റോമർ 8:31 പറയുന്നു, “… ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?”
ജെ.പി വെണ്ണിക്കുളം