എക്സൽ വി ബി എസ് ഖത്തറിൽ

ദോഹ: ഐഡിസിസി പിസി ഖത്തർ മലയാളി പെന്തക്കോസ്റ്റൽ കോൺഗ്രിഗേഷന്റെ ആഭിമുഖ്യത്തിൽ വി ബിഎസ് നടക്കും. മലയാളക്കരയ്ക്ക് പരിചിതമായ എക്സൽ ബിബിഎസുമായി ചേർന്ന് റിലീജിയസ് കോംപ്ലക്സിൽ ഐഡിസിസി ക്യാമ്പസിൽ വച്ച് സെപ്റ്റംബർ മാസം 6,7,8,10 എന്നീ ദിവസങ്ങളിൽ വൈകുന്നേരം 4:30 മുതൽ 7:30 വരെ നടക്കും. ട്രെൻഡിങ് നമ്പർ വൺ എന്ന വിഷയമാണ് ഇപ്രാവശ്യത്തെ തെരഞ്ഞെടുത്തിരിക്കുന്നത്. QMPC യുടെ സൺ‌ഡേ സ്കൂൾ ജനറൽ കോർഡിനേറ്റർ പാസ്റ്റർ ഷിജു കെ തോമസിന്റെ നേതൃത്വത്തിൽ വിബിസ്ന്റെ ക്രമീകരണങ്ങൾ നടന്നു വരുന്നു. ഖത്തറിലുള്ള എല്ലാ മലയാളി സമൂഹത്തെയും ഈ വിബിഎസിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like