റെനില്‍ വിക്രമസിംഗെ ശ്രീലങ്കയില്‍ ആക്ടിങ് പ്രസിഡന്റയി സത്യപ്രതിജ്ഞ ചെയ്തു

കൊളംബോ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ ആക്റ്റിങ് പ്രസിഡന്‍റായി ചുമതലയേറ്റ് റെനില്‍ വിക്രമസിംഗെ .
രാജിവയ്ക്കാതെ പ്രസിഡന്‍റ് ഗൊതബയ രാജ്പക്സെ രാജ്യം വിട്ട സാഹചര്യത്തിലാണ് പുതിയ നടപടി. അതേസമയം, റെനില്‍ വിക്രമസിംഗെയുടെ രാജിയാവശ്യമുന്നയിച്ചുള്ള പ്രക്ഷോഭവും കടുക്കുകയാണ്.
പ്രസിഡന്‍റ് ഗോത്തബയ രജപക്സെ രാജിവയ്ക്കാതെ രാജ്യം വിട്ടതോടെ ശ്രീലങ്കയില്‍ വന്‍ പ്രതിഷേധം രൂപം കൊള്ളുന്നു . ആക്ടിംഗ് പ്രസിഡന്‍റായ റെനില്‍ വിക്രമസിംഗെയുടെ ഓഫീസും ജനം കൈയേറി.ഗോത്തബയയുടെ പ്രോക്‌സിയാണ് വിക്രമസിംഗെ എന്നാണ് സമരം ചെയ്യുന്ന ജനത്തിന്റെ ആരോപണം.
പലയിടത്തും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. വിവിധ സ്ഥലങ്ങളില്‍ പോലീസും ജനങ്ങളും നേരിട്ട് ഏറ്റുമുട്ടി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായാണ് സൂചന.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രൂപവാഹിനി ചാനല്‍ ആസ്ഥാനത്ത് പ്രക്ഷോഭകര്‍ അതിക്രമിച്ച്‌ കടന്നതോടെ പ്രധാന ലങ്കന്‍ ചാനലുകള്‍ സംപ്രേക്ഷണം നിര്‍ത്തി. ഇതിനിടെ, സംഘര്‍ഷം നിയന്ത്രിക്കാന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംഘര്‍ഷ മേഖലകളില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.