എഡിറ്റോറിയൽ: മന്ത്രിയുടെ രാജിയും ചില പാഠങ്ങളും | ജെ. പി. വെണ്ണിക്കുളം

ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ചതിന്റെ പേരിൽ കുരുക്കിലായ കേരള ഫിഷറീസ് & സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ഇന്നലെ തൽസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ കഴിയാതെ വന്നാൽ ആർക്കും സംഭവിക്കാവുന്ന ഒന്നാണ് ഇന്നലെ സംഭവിച്ചത്. നിയമം വഴി സ്ഥാപിതമായ ഭരണഘടനയോട് നിർവ്യാജമായ വിശ്വസ്തതയും കൂറും പുലർത്താമെന്നു സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞാൽ അത് വാക്കിലും പ്രവർത്തിയിലും പാലിച്ചേ മതിയാകൂ. നാക്കുപിഴയോ അബദ്ധമോ ആർക്കും സംഭവിക്കാം എങ്കിലും അത് അതീവ ഗൗരവ സ്വഭാവമുള്ളതാകകൊണ്ട് ഓരോ ചുവടും സൂക്ഷിച്ചേ മുന്നോട്ടു പോകാൻ സാധിക്കൂ. രാജ്യത്തിന്റെ ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഓരോ പൗരനും ഉത്തരവാദിത്തമുണ്ട്. അതിന്റെ അന്തസിനു കളങ്കം വരുത്തുന്ന ഒന്നും ഉണ്ടാകാൻ പാടില്ല. നമ്മുടെ ഒരു വാക്കുകൊണ്ട് പോലും അത് നിർമിച്ച ശിൽപ്പികളെ അപമാനിക്കാൻ പാടില്ല. ക്രിസ്തു വിശ്വാസികളായ നമുക്കു നല്കപ്പെട്ട ഒരു പ്രമാണമുണ്ട്. അത് വിട്ട് ഇടത്തോട്ടൊ വലത്തോട്ടൊ മാറരുതെന്നു ദൈവം യോശുവയോടു പറഞ്ഞത് ഓർക്കുക. മാത്രമല്ല മനുഷ്യർ പറയുന്ന ഏതു നിസ്സാര വാക്കിനും ന്യായവിധി ദിവസത്തിൽ കണക്കുബോധിപ്പിക്കേണ്ടി വരുമെന്ന് മത്തായിയിലും കാണുന്നുണ്ട്. ദൈവരാജ്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടവർ അത് ചെയ്യുക തന്നെ വേണം. വിവാദ പരാമർശങ്ങൾ നടത്തി വൈറൽ ആകാൻ ശ്രമിക്കുന്നവർ അരങ്ങു തകർക്കുമ്പോൾ സൂക്ഷ്മതയോടെ അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടു തന്നെ നടക്കണം. ദൈവഹിതം ഇന്നതെന്നു തിരിച്ചറിഞ്ഞു ജീവിക്കാൻ ഏവർക്കും സാധിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.