പി. വൈ. പി. എ വേങ്ങൂർ സെന്റർ: പഠനോപകരണ വിതരണം നടത്തി

വേങ്ങൂർ: വേങ്ങൂർ സെന്റർ പി. വൈ. പി. എയുടെ ആഭിമുഖ്യത്തിൽ മേയ് 29 ഞായർ വൈകിട്ട് 4:30 മുതൽ ഐ. പി. സി. ബഥേൽ തോട്ടത്തറ സഭയിൽ വെച്ച് നടന്ന യോഗത്തിൽ സെന്ററിലെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഐ. പി. സി. വേങ്ങൂർ സെന്റർ സെക്രട്ടറി പാസ്റ്റർ ബിനുമോൻ ഉത്ഘാടനം നിർവഹിച്ചു. പി. വൈ. പി. എ. കൊട്ടാരക്കര മേഖലാ വൈസ് പ്രസിഡൻ്റ് ബ്രദർ ബ്ലെസ്സൻ മാത്യു മുഖ്യാതിഥിയായിരുന്നു.

post watermark60x60

സെന്റർ പി. വൈ. പി. എ. എക്സിക്യുട്ടീവ്സായ ഇവാ: ഇസ്മായേൽ, ബ്രദർ ജെറിൻ ജെയിംസ് വേങ്ങൂർ, ഇവാ: റോബിൻസൺ, ഇവാ: ജോൺസൺ ജെ., എബിൻ ഷിബു എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

You might also like