കവിത: അത്യുത്തമം | രാജൻ പെണ്ണുക്കര

അത്യുത്തമം ചൊല്ലുവാനികഥ..
കേൾക്കുവാനൊന്നു നിൽക്കുമോ
സോദരാ….

കേസരികൾ തുറിച്ചുനോക്കുന്നു ചുറ്റും…
കടിച്ചുകീറുവാൻ ആശയുണ്ടൊത്തിരി…
വിശപ്പടക്കാൻ ആകുന്നില്ലെങ്കിലും,
വായ് തുറക്കുവാനാവുന്നില്ലൊട്ടുമേ.!!!!

കൺപോള മെല്ലെ തുറന്നൊന്നു നോക്കി…
സ്തബ്ദനായി നിന്നുപോയ് കണ്ടാകാഴ്ചയിൽ,
രാജധിരാജനോ നിൽക്കുന്നു മുന്നിലായ്.!!!!
ശാന്തരായി ഉറങ്ങുന്ന സിംഹങ്ങൾ ചുറ്റിലും..
ദൂതനും നിൽക്കുന്നു കാവലായി മുന്നിലും.!!!!

post watermark60x60

വാനോളം തീചൂള ഉയർന്നെന്നാകിലും…
എറിയുവാൻ സേവകർ നിന്നെന്നാകിലും…
തീയിങ്കൽ മെഴുകെന്ന പോലവർ
ദഹിച്ചുപോയി എറിവാൻ വന്നാക്ഷണം!!!

ആളും തീയിൽ നീ വീണെന്നാകിലും…
തീമണം പോലുമേൽക്കില്ല മേനിമേൽ,
കാണുന്നില്ലേ നിൻ അരുമനാഥനെ,
കാവലായെന്നും തീചൂള നടുവിലും.!!!!

കണ്ടിട്ടും അന്ധമായി ചലിക്കുന്ന ലോകം….
കേട്ടിട്ടും ചെകിടരായി അകലുന്ന ലോകം….
കുരുടന്റെ കരച്ചിൽ കേട്ടുനിന്നവൻ
കേൾക്കാതെ പോകുമോ സാധുവിൻ രോദനം.!!!!

കരുണയിൻ നീരുറവ കാട്ടൂ നീ നാഥാ..
നീറുമെൻ ഹൃത്തിലെ വ്യഥയൊന്നു നീങ്ങാൻ…
എത്രനാളായി മനം നീറുന്നുണ്ട് ഉള്ളിൽ…
വരുമോ എന്മനതാരിൽ ഹിമാംബു ആയിനീ….

വ്യഥയെല്ലാം മാറുന്ന ദിനമുണ്ട് സുതരേ..
നാഥൻ വരുന്നുണ്ട് നമ്മെയും ചേർപ്പാൻ
നാളുകളിനി അതിദൂരമല്ല…
എൻ പ്രിയൻ വന്നിടും വാനവിരവിൽ.!!!!!

രാജൻ പെണ്ണുക്കര

-ADVERTISEMENT-

-ADVERTISEMENT-

You might also like