ഭാവന: അമ്മമാർക്കൊരു സന്ദേശം | ദീന ജെയിംസ് ആഗ്ര

ഹലോ… ഹായ്…. ഏവർക്കും എന്റെ സ്നേഹവന്ദനം!!!
ഞാൻ സോവാരിൽ നിന്നും നിങ്ങളുടെ സ്വന്തം ലോത്തിന്റെ ഭാര്യ….. ഒരു പക്ഷെ എന്റെയീ കത്ത് നിങ്ങളുടെ കൈയിൽ എത്തുമ്പോഴേക്കും “മദേഴ്സ് ഡേ “കഴിഞ്ഞിട്ടുണ്ടാവും. എങ്കിലും ഇതുവായിക്കുന്ന എല്ലാ അമ്മമാർക്കും എന്റെ വക മാതൃദിനാശംസകൾ നേരുന്നു.
ഞാനും ഒരമ്മയായിരുന്നു, ഇന്നാ പേരിന് അർഹയല്ലെങ്കിൽ കൂടിയും. വീണ്ടുമൊരു മദേഴ്‌സ് ഡേ വരുന്നതിന്റെ ഒരുക്കങ്ങൾ തകൃതിയായി എനിക്കുചുറ്റും നടക്കുന്നുണ്ട്. സന്തോഷമുള്ള മുഖങ്ങൾ എന്നെ കട ന്നുപോകുമ്പോൾ നിർജീവയായി നോക്കി നിൽക്കാനേ എനിക്ക് കഴിയുന്നുള്ളു.

ഞാനും നിങ്ങളെ പ്പോലെ കുടുബത്തെ, മക്കളെ അതിരില്ലാതെ സ്നേഹിച്ചിരുന്ന ഒരമ്മയായിരുന്നു. രണ്ട് പെണ്മക്കളായിരുന്നു എനിക്ക്. പാർത്തിരുന്ന ദേശം അത്ര നല്ലതായിരുന്നില്ല. എങ്കിലും ഞങ്ങൾ കുടുബമായി വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്.
എനിക്ക് പറ്റിയ വീഴ്ച എന്റെ കുടുബത്തെ യാകെ തകർത്തുകളഞ്ഞു. ആ ദിവസം… അതെന്നും ഞാൻ ഓർക്കാറുണ്ട്. ഇത്തിരി അത്യാഗ്രഹം കൂടിയ കൂട്ടത്തിലായിരുന്നു ഞാൻ. എന്റെ പ്രിയപെട്ടവൻ എപ്പോഴും ഉപദേശിക്കാറുമുണ്ടായിരുന്നു അത്യാഗ്രഹം പാടില്ല അത് ആപത്തിന് വഴിയൊരുക്കുമെന്ന്. അതുതന്നെ ഒടുവിൽ സംഭവിച്ചു. ദൂതന്മാർ വന്ന് ആ ദേശം ദൈവം നശിപ്പിക്കാൻ പോകുന്നു അവിടം വിട്ടു പോകണം എന്ന് പറഞ്ഞപ്പോൾ ആകെ പരിഭ്രാന്തയായി ഞാൻ. നേടിയതെല്ലാം ഇട്ടെ റിഞ്ഞിട്ട് പോകുവാൻ എന്റെ മനസ് അനുവദിച്ചില്ല. ഉഷസ്സാ യപ്പോൾ വീണ്ടും ദൂതന്മാർ ബദ്ധപ്പെടുത്തി. അവിടെയും ഞാൻ ഓരോ ഒഴികഴിവുകൾ പറഞ്ഞു എന്റെ ഭർത്താവിനെ പിന്തിരിപ്പിച്ചു. പിന്നെയും ഞങ്ങൾ താമസിക്കുന്നു എന്ന് കണ്ടു ഞങളുടെ കൈയ്ക്ക് പിടിച്ച് പട്ടണത്തിന് പുറത്താക്കി ജീവരക്ഷയ്ക്കായി ഓടിപ്പോക, പുറകോട്ട് നോക്കരുത് എന്ന് കല്പിച്ചപ്പോഴും ഗത്യന്തരമില്ലാതെ അവിടം വിട്ടു പോയെങ്കിലും ഞാൻ പ്രിയമായി കരുതിയിരുന്ന പലതിനെയും ഓർത്തപ്പോൾ കല്പന ലംഘിച്ചു തിരിഞ്ഞു നോക്കിപ്പോയി. ഇന്നിവിടെയിങ്ങനെ മഴയും വെയിലും മഞ്ഞും ഒക്കെയേറ്റ് നിൽക്കുമ്പോൾ പശ്ചാത്താപമുണ്ട്…. ഞാൻ കാരണം എന്റെ മക്കൾ… അവരും വഴിപിഴച്ചു പോയി.
ഇതുവായിക്കുന്ന ഓരോ അമ്മമാരും ഓർക്കുക ഒരു കുടുബത്തിന്റെ വിജയത്തിന് പിന്നിൽ ആ കുടുബത്തിലെ സ്ത്രീയാണ്. അവൾ പരാജിതയായാൽ കുടുബത്തിന്റെ നിലനിൽപ്പിന് കോട്ടം സംഭവിക്കും. തലമുറകളെ അത് ദോഷമായി ബാധിക്കും. നമ്മെ ആക്കിയിരിക്കുന്ന സുന്ദരകുടുബത്തിന്റെ ജീവശ്വാസമായി നിന്നുകൊണ്ട് മാതൃകയുള്ള കുടുംബിനിയായി, അമ്മയായി പ്രവർത്തിക്കാം!!!നമ്മെ മാതൃകയാക്കാൻ നമ്മുടെ മക്കൾക്ക് കഴിയട്ടെ!!!! എന്റെ അനുഭവത്തിൽ നിന്നുമാണ് ഈ സന്ദേശം നിങ്ങൾക്ക് ഞാനെഴുതിയത്. ഇതുവായിക്കുന്ന ചിലർക്കെങ്കിലും പ്രയോജനപ്രദമാകുമെന്ന ശുഭാപ്തിവിശ്വാസത്തോടെ നിർത്തട്ടെ!!!!

നിങ്ങളുടെ സ്വന്തം ലോത്തിന്റെ ഭാര്യ

-ADVERTISEMENT-

-ADVERTISEMENT-

You might also like