ഇന്ത്യൻ പെന്തെക്കോസ്റ്റൽ കോൺഗ്രിഗേഷന് (ഐ.പി.സി അബുദാബി)പുതിയ നേതൃത്വം

വാർത്ത : സാം സഖറിയ ഈപ്പൻ

അബുദാബി :ഇന്ത്യൻ പെന്തെക്കോസ്റ്റൽ കോൺഗ്രിഗേഷന് (ഐ.പി.സി അബുദാബി) പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രവർത്തന പഥത്തിൽ അഞ്ചര പതിറ്റാണ്ടു പിന്നിടുന്ന ഐ.പി.സി അബുദാബിയുടെ അടുത്ത ടേമിലെ ശുശ്രൂഷകനായി പാസ്റ്റർ. അലക്സ് ജോൺ നിയമിതനായി. മാർച്ച് 18 നു നടന്ന ആരാധനയിൽ വെച്ച് പാസ്റ്റർ അലക്സ് ജോൺ സഭാ ശുശ്രൂഷ ഏറ്റെടുത്തു. കേരളത്തിൽ ഇന്ത്യാ പെന്തക്കോസ്തു ദൈവസഭയുടെ വിവിധ സഭകളിൽ ശുശ്രൂഷകനായും, നിരവധി ബൈബിൾ കോളേജുകളിൽ അധ്യാപകനായും അനുഗ്രഹീതമായ ശുശ്രൂഷകൾ ചെയ്തു വരവെയാണ് പാസ്റ്റർ. അലക്സ് ജോൺ ഐ.പി.സി അബുദാബിയുടെ സീനിയർ പാസ്റ്ററായി നിയമിതനായത്. വേദശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും, ഡോക്റ്ററേറ്റും നേടിയിട്ടുള്ള പാസ്റ്റർ അലക്സ് ജോൺ, അനുഗ്രഹീതനായ പ്രഭാഷകനും, കൗൺസിലറും കൂടിയാണ്. ഭാര്യ:ബെറ്റി അലക്സ്. മക്കൾ ആൽബർട്ട്, അബീഗയിൽ, അക്‌സ.
പുതിയ പ്രവർത്തന വർഷത്തേക്കുള്ള (2022-2023) ഭാരവാഹികൾ:
പ്രസിഡന്റ്: പാസ്റ്റർ അലക്സ് ജോൺ, വൈസ് പ്രസിഡന്റ് പാസ്റ്റർ സാമുവേൽ എം തോമസ്, സെക്രട്ടറി: ഗ്ലെൻ ജോർജ് തോമസ്, ജോയിന്റ് സെക്രട്ടറി: നെൽസൺ വിൽ‌സൺ, ട്രഷറർ:പ്രദീപ് വർഗീസ്, ജോയിന്റ് ട്രഷറർ: മജോൺ കുര്യൻ. ഇവരെ കൂടാതെ കമ്മിറ്റി അംഗങ്ങളായി ഒൻപതു പേരെയും തെരഞ്ഞെടുത്തു.
ആരാധനകളുടെ സമയം: ഐ.പി.സി അബുദാബിയുടെ എല്ലാ ആരാധനകളും St. ആൻഡ്രൂസ് സെന്ററിൽ ആണ് നടന്നു വരുന്നത്. വെള്ളിയാഴ്ച വൈകിട്ട് ഒൻപതു മണിക്ക് മലയാളത്തിലുള്ള ആരാധനയും, ശനിയാഴ്ച വൈകിട്ട് 5.30 നു മധ്യസ്ഥ പ്രാർത്ഥനയും നടന്നു വരുന്നു.
ഇംഗ്ലീഷ് വർഷിപ്പ്:
ഐ.പി.സി അബുദാബിയുടെ നേതൃത്വത്തിൽ, St. ആൻഡ്രൂസ് സെന്ററിൽ പുതിയതായി ഇംഗ്ലീഷ് വർഷിപ്പ് ആരംഭിച്ചു. എല്ലാ ഞായറാഴ്ചയും 12 മുതൽ 1.30 വരെയാണ് ആരാധന. പൂർണ്ണമായും ഇംഗ്ലീഷ് ഭാഷയിലുള്ള ഈ മീറ്റിംഗിലേക്കു പ്രായവ്യത്യാസമെന്യേ ഏവർക്കും പങ്കെടുക്കാം. മീറ്റിംഗുകൾക്കു പാസ്റ്റർ അലക്സ് ജോൺ നേതൃത്വം നൽകും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.