സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് സൗജന്യ തയ്യൽ പരിശീലനകേന്ദ്രം

 

 

നേര്യമംഗലം: സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ചാരിറ്റി ഡിപ്പാർട്ട്മെൻറ്റും നേര്യമംഗലം സഭയും സംയുക്തമായി ചേർന്ന് സൗജന്യ തയ്യൽ പരിശീലനകേന്ദ്രം ആരംഭിച്ചു. ഇന്നലെ നേര്യമംഗലത്ത് വച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ എസ് ഐ ഏ ജി ചാരിറ്റി ഡിപ്പാർട്ട്മെൻറ് പ്രഥമ ഡയറക്ടർ പാസ്റ്റർ സജിമോൻ ബേബി ഉദ്ഘാടനം നിർവഹിച്ചു. ദീർഘ വർഷങ്ങളായി നേര്യമംഗലം സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ ഷിൻസ് പി റ്റി, സമൂഹത്തിലെ താഴെത്തട്ടിലുള്ളവർക്ക് സൗജന്യമായി തയ്യൽ പരിശീലനം നൽകുക എന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച ഈ മഹനീയമായ പ്രവർത്തനത്തിന് എല്ലാവിധ ഭാവങ്ങളും ഉദ്ഘാടന സന്ദേശത്തിൽ നേർന്നു.  കോതമംഗലം സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ മാത്യു കോരിത് അധ്യക്ഷത വഹിച്ച യോഗത്തിൽ കവളങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ സൈജൻ ചാക്കോ ആശംസ സന്ദേശം നൽകി. പഞ്ചായത്തിന്റെ എല്ലാവിധ  സഹായസഹകരണങ്ങളും ഉണ്ടായിരിക്കും എന്ന് പ്രസിഡന്റ് അറിയിച്ചു.

കോതമംഗലം സെക്ഷൻ സഭ ശുശ്രൂഷകരായ പാസ്റ്റർ സന്തോഷ് (മാലിപ്പാറ), പാസ്റ്റർ ബേബി ചെറിയാൻ (കുറുപ്പുംപടി), പാസ്റ്റർ വിനീത് (ചെങ്കര), പാസ്റ്റർ ലിജു ജോർജ്ജ് (സബ്സ്റ്റേഷൻ),  ലിബി ചെറിയാൻ (WMC), ഏ ജി മലയാളം ഡിസ്ട്രിക്റ്റ് സി എ കമ്മിറ്റി അംഗം  ബിനീഷ് ബാബു, ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ ജോയിന്റ്  സെക്രട്ടറി  സാമുവൽ ജോർജ്ജ് എന്നിവർ യോഗത്തിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading