എഡിറ്റോറിയൽ: ജലദിനം – അദൃശ്യമായതിനെ ദൃശ്യമാക്കുക | ബിൻസൺ കെ. ബാബു

വറ്റിയ കിണർ കാണുമ്പോഴാണ് വെള്ളത്തിന്റെ വിലയെത്രയെന്ന് ബോധ്യമാവുന്നത്.-ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ

post watermark60x60

ഇന്ന് ലോക ജലദിനം (World Water Day). വെള്ളം ഓരോ തുള്ളിയും വളരെ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത പ്രചരിപ്പിക്കുകയാണ് ഈ ദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യം.”ഭൂഗർഭജലം, അദൃശ്യമായതിനെ ദൃശ്യമാക്കുക” എന്നതാണ് ഈ വർഷത്തെ പ്രധാന വിഷയം. ഭൂമിയിലെ ശുദ്ധജലത്തിന്റെ ഏറ്റവും വലിയ സ്രോതസ്സായ ഭീഗർഭജലത്തിന്റെ പ്രാധാന്യം ഉയർത്തുക എന്നതാണ് ഈ തീം കൊണ്ട് അർഥമാക്കുന്നത്. 1992-ൽ ബ്രസീലിലെ ചേർന്ന യു.എൻ. (United Nations) കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് ഈയൊരു ദിനം ആചരിക്കുകയെന്ന ആശയം ആദ്യമായി ഉയർന്നുവന്നത്. അങ്ങനെ 1993 മാർച്ച് 22 മുതൽ ലോക ജലദിനാചരണത്തിന് ആരംഭം കുറിച്ചു.
ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനമായ ഏപ്രിൽ 14 ദേശീയ ജലദിനമായി ഇന്ത്യയിൽ ആചരിക്കുന്നു.

കുടിവെള്ളത്തിനു വേണ്ടിയുള്ള യുദ്ധങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും തുടങ്ങിയ സമയത്തായിരുന്നു യുഎന്നിന്റെ ലോക ജലദിനം എന്ന ആശയം മുന്നോട്ട് വച്ചത്.  ഇനിയൊരു മഹായുദ്ധം നടക്കുകയാണെങ്കിൽ അതിന്റെ കാരണങ്ങളിലൊന്ന് വെള്ളത്തിന്റെ പേരിലാകുമെന്ന് യുഎൻ അറിഞ്ഞിരുന്നു. ഇതിനെ തടയിടാൻ വേണ്ടി കൂടിയായിരുന്നു ഈ ലോകജല ദിനചരണം.
വീട്, ഭക്ഷണം, സംസ്‌കാരം, ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികരംഗം, സ്വാഭാവികപരിസ്ഥിതിയുടെ സുസ്ഥിരത എന്നിങ്ങനെ നമ്മുടെ ജീവിതത്തിന്റെ എല്ലാ അടിസ്ഥാനഘടകങ്ങളുമായും  ജലം ഇഴചേര്‍ന്നിരിക്കുന്നു.

Download Our Android App | iOS App

കുടിവെള്ള സ്രോതസ്സുകളെല്ലാം ദിവസങ്ങൾ മുന്നോട്ടു പോകുമ്പോഴും  മലിനമായിക്കൊണ്ടിരിക്കുകയാണ്. നദികൾ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. യാതൊരു വിലയും കൊടുക്കാതെ അഴുക്കുകൾ ജല ഉറവുകളിലേക്ക് തള്ളിക്കളയുന്നു. ഇത് വലിയ പ്രത്യാഘാതങ്ങൾ നാളെ സൃഷ്ടിക്കാൻ ഇടയാവും. നാം ഓരോരുത്തരും നന്നായി നമ്മുടെ ചുറ്റുമുള്ള ജല സ്രോതസ്സുകളെ സൂക്ഷിച്ചില്ലെങ്കിൽ ശുദ്ധ വെള്ളം കിട്ടാതെ നാം ബുന്ധിമുട്ടും.

നാം വസിക്കുന്ന ഈ ഭൂമിയിൽ വെള്ളമില്ലാതെ ജീവിക്കാൻ ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ്. ആയതിനാൽ ജലത്തെ മൂല്യമുള്ളതായി കാണാൻ സാധിക്കണം. ഓരോ തുള്ളിയും വിലയുള്ളതാണ്. പാഴാക്കി കളയുവാൻ ഒരിക്കലും തുനിയരുത്. പലതുള്ളി പെരുവെള്ളം എന്ന വാക്ക് പോലെ വെള്ളത്തെ സംരക്ഷിച്ചാൽ ജല ഉറവുകൾ നിന്നുപോകയില്ല.

ബിൻസൺ കെ. ബാബു

-ADVERTISEMENT-

You might also like
Comments
Loading...