അനുസ്മരണ സമ്മേളനം നടത്തി

തിരുവല്ല: അന്തരിച്ച പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ജെയിംസ് ജോസഫിനെ അനുസ്മരിച്ചു. പിസിഐ കേരളാ സ്റ്റേറ്റ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ വർക്കിങ് പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് അനുശോചന പ്രമേയം അവതരിപ്പിച്ചു.
മുൻ കേന്ദ്രമന്ത്രി ശ്രീ കൊടിക്കുന്നിൽ സുരേഷ് എം പി, അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, ശ്രീ. എൻ എം രാജു (നാഷണൽ പ്രസിഡൻ്റ്), അഡ്വ.പ്രകാശ് പി തോമസ് (കെസിസി), റവ.ഡോ.ഫാദർ ജോൺസൺ തേക്കടയിൽ(എക്ലീഷിയ യുണൈറ്റഡ് ഫോറം), റവ. എൻ പി കൊച്ചുമോൻ ( ഓവർസിയർ, ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ), പാസ്റ്റർ ജെ.ജോസഫ്(കൗൺസിൽ അംഗം,ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്),പാസ്റ്റർ തോമസ് ഫിലിപ്പ് ( മുൻ സെക്രട്ടറി, ഏ ജി) പാസ്റ്റർ ജോൺസൺ കെ സാമുവൽ( സെക്രട്ടറി, മാനേജിംഗ് കൗൺസിൽ, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്) ഡോ.ജെയ്സൺ തോമസ് (വൈസ് പ്രസിഡൻ്റ് NIBC) പാസ്റ്റർ പ്രിൻസ് തോമസ് റാന്നി ( NICOG), ഡോ. എം കെ സുരേഷ്(WME), പാസ്റ്റർ ഏബ്രഹാം ജോൺ, പാസ്റ്റർ ജോൺസൺ വൈദ്യൻ,യുഎഇ ( സുവാർത്ത ഫുൾ ഗോസ്പൽ ചർച്ച്),പത്രപ്രവർത്തകരായ ഷിബു മുളങ്കാട്ടിൽ, സജി മത്തായി കാതേട്ട്, ഫിന്നി പി മാത്യൂ, ഫിന്നി കാഞ്ഞങ്ങാട്, ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർ തോമസ് വർഗീസ് ( പിസിഐ, ജനറൽ കൗൺസിൽ അംഗം), സിസ്റ്റർ ഷോളി മോൻസി( PWC, പ്രസിഡൻ്റ്), പാസ്റ്റർ രാജീവ് ജോൺ, പാസ്റ്റർ ബിനോയ് ചാക്കോ, അനീഷ് എം ഐപ്പ് ( സ്റ്റേറ്റ് പ്രതിനിധികൾ),പിസിഐ ജില്ലാ ഭാരവാഹികൾ എന്നിവർ അനുസ്മരണ സന്ദേശം നൽകി.
സ്റ്റേറ്റ് സെക്രട്ടറി,പാസ്റ്റർ ജിജി ചാക്കോ സ്വാഗതവും സ്റ്റേറ്റ് കോഡിനേറ്റർ,പാസ്റ്റർ അനീഷ് കൊല്ലങ്കോട് നന്ദിയും പറഞ്ഞു.വൈസ് പ്രസിഡൻ്റ് പാസ്റ്റർ തോമസ് എം പുളിവേലിലിൻ്റെ പ്രാർഥനയോടെ ആരംഭിച്ച യോഗം പാസ്റ്റർ ആർ. സി കുഞ്ഞുമോൻ പ്രാർത്ഥിച്ച്, ആശിർവാദം പറഞ്ഞു. സുവി. കെ. പി രാജൻ, കോട്ടയം ഗാനശുശ്രൂഷ നടത്തി. പാസ്റ്റർ ജെയിംസ് ജോസഫിൻ്റെ കുടുംബാംഗങ്ങൾ പങ്കെടുത്തു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading