ലേഖനം: ക്രിസ്തുമസ് സന്ദേശം | പ്രേസ്ടിന്‍ പി. ഞാക്കനല്‍

രു ക്രിസ്ത്മസ് കാലവും കൂടി വന്നെത്തിയിരിക്കുന്നു.സന്തോഷത്തിന്റെയും ഒത്തുചേരലിന്റെയും ഉത്സാവമായിട്ടാണ് ലോകമെങ്ങും ഈ ദിനങ്ങൾ ആഘോഷിക്കുന്നത്.എല്ലാ വീടുകളിലും പുൽകൂടുകളും വിവിധ വർണ്ണത്തിലുള്ള നക്ഷത്രങ്ങളും മറ്റു ഫാൻസിലൈറ്റുകളും കൊണ്ടു അലങ്കരിക്കുന്നു.എല്ലാവരും ഒത്തുചേർന്നു ആർഭാടത്തോടെ വ്യത്യസ്ഥ ആഹാരങ്ങളും പാനീയങ്ങളും എന്തിനേറെ മദ്യവും മറ്റു ലഹരിവസ്തുക്കളും ഉപയോഗിച്ചു ആഘോഷിക്കുന്നു.ഏറ്റവും കൂടുതൽ മദ്യം വിറ്റഴിക്കുന്നതും ഈ ദിവസങ്ങളിൽ തന്നെ.
എന്നാൽ ക്രിസ്തു ഈ ഭൂമിയിൽ അവതരിച്ചതിന്റെ യഥാർത്ഥ ഉദ്ദേശം എന്താണെന്ന് ആരും മനസ്സിലാക്കുന്നില്ല;ആരും നശിച്ചുപോകാതെ എല്ലാവരും പാപത്തിൽനിന്നും കരകയറുവാൻ വേണ്ടിയാണ് മനുഷ്യജന്മം എടുത്ത് ക്രിസ്തു ഭൂമിയിൽ വന്നത്.പുൽകൂടുകളിൽ അല്ല ഓരോ മനുഷ്യന്റെയും ഹൃദയത്തിലാണ് യേശു ജനിക്കേണ്ടത്.നാം ഈ ദിവസങ്ങളിൽ പാഴാക്കി കളയുന്ന പണം പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി ചെലവഴിക്കണം.എങ്കിൽ ക്രിസ്തു നമ്മിൽ ജനിക്കും.അങ്ങനെ താഴ്മയും വിനയവും സഹാനുഭൂതിയും നിറഞ്ഞ ഒരു ജീവിതം നയിച്ചു ക്രിസ്തുവിനെ നമ്മുടെ ഉള്ളിൽ ജനിപ്പിച്ചു അവന്റെ തലയോളം മുതിർന്നു വരാൻ നാം തീരുമാനമെടുക്കണം.

അങ്ങനെ ക്രിസ്തുവിനെ അറിയുന്ന ഒരു പറ്റം ജനത ഈ ദിനങ്ങളിൽ തന്നെ ഉയർന്നു വരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്ത്മസ്-പുതുവത്സാരാശംസകൾ…….

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.