ഗിൽഗാൽ ആശ്വാസഭവനിൽ ഭക്ഷണ വിതരണം നടത്തി ക്രൈസ്തവ എഴുത്തുപുര ‘ശ്രദ്ധ’

ഇരവിപേരൂർ: ക്രൈസ്തവ എഴുത്തുപുരയുടെ സാമൂഹികക്ഷേമ വിഭാഗമായ “ശ്രദ്ധ”യുടെ നേതൃത്വത്തിൽ “ഗിൽഗാൽ ആശ്വാസഭവനിൽ” ഭക്ഷണ വിതരണം നടത്തി.

ആലംബഹീനർ, രോഗികൾ വൃദ്ധർ എന്നിങ്ങനെ ഒട്ടനവധി അർഹരായവർക്ക് ഏറ്റവും നല്ല രീതിയിൽ തന്നെ ആലംബവും ആശ്വാസവുമായിത്തീർന്ന ഒരു മാതൃകാസ്ഥാപനമാണ് ഗിൽഗാൽ ആശ്വാസഭവൻ.

ശ്രദ്ധക്കു വേണ്ടി പാസ്റ്റർ ഫിലിപ്പ് സാമുവേൽ, സഹധർമ്മിണി സാറാമ്മ ഫിലിപ്പ് എന്നിവർ സഹായം കൈമാറി.

ഭക്ഷണവിതരണത്തിന് ആഗ്രഹിക്കുന്നവർക്ക് അന്തേവാസികളെയും ജീവനക്കാരെയും സന്ദർശിക്കുന്നതിനും, സംഭാഷിക്കുന്നതിനും, പ്രാർത്ഥിക്കുന്നതിനും, അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും അവസരം ഒരുക്കുന്ന ഈ സ്ഥാപനം വളരെ സുതാര്യമായാണ് പ്രവർത്തിക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading