കെ.ഇ. മം​ഗലാപുരം യൂണിറ്റിന്റെ പ്രാർത്ഥനാ യാത്ര

മം​ഗലാപുരം: “നീ പുറപ്പെട്ടു ദേശത്തു നെടുകെയും കുറുകെയും സഞ്ചരിക്ക, ഞാൻ അതു നിനക്കു തരും” എന്ന വചനത്തിൽ വിശ്വാസത്താൽ ആശ്രയിച്ചു കൊണ്ട് കെ.ഇ. മം​ഗലാപുരം യൂണിറ്റിന്റെ ഒരു പ്രാർത്ഥനാ യാത്ര ഇന്നലെ പ്രഭാതത്തിൽ ദക്ഷിണ കന്നഡ ജില്ല മംഗളൂർ താലൂക്കിൽ ബെൽമട്ടയിൽ നിന്നും മംഗലാപുരം യൂണിറ്റ് സെക്രട്ടറി സാബു പാസ്റ്ററുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. “നീ കാൽവെച്ചദേശം നിനക്ക് അവകാശമായിരിക്കും” എന്നാ വചനത്തിലുള്ള വിശ്വാസത്താൽ ഈ യാത്ര ദക്ഷിണകന്നഡ ജില്ലയുടെ ഒരോ താലൂക്കിലും വാഹനത്തിൽ നിന്നും ഇറങ്ങി രണ്ടും മൂന്നും ഗ്രുപ്പുകളായി തിരിഞ്ഞു നടന്നു പ്രാർത്ഥിക്കുവാനും, താലൂക്കുകൾ കിടയിൽ കടന്നു പോകുന്ന ദേശങ്ങൾക്കായി വാഹനത്തിലിരുന്നു “എന്നോടു ചോദിച്ചു കൊൾക, ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും” എന്നാ വചനപ്രകാരം ദൈവദാസന്മാർക്ക് മാറിമാറി പ്രാർത്ഥിക്കുന്നതിനും രഞ്ജിത്ത് ബ്രദറിന്റെ നേതൃത്വത്തിൽ പാട്ടുകൾ പാടി കർത്താവിനെ മഹത്വപ്പെടുത്തുന്നതിനും സഹായിച്ചു.
ഈ യൂണിറ്റിലെ കൂട്ടു ശുശ്രൂഷകനായ പ്രമോദ് പാസ്റ്ററെ ഭവനത്തിൽ പോയി കണ്ട് പ്രാർത്ഥിക്കുന്നതിനും കർത്താവ് കൃപ ചെയ്തു. ഈ സഞ്ചാരത്തിൽ ധർമ്മസ്ഥലയിലും ചിലനിമിഷങ്ങൾ ചുറ്റി പ്രാർത്ഥിച്ചു. മംഗ്ളൂർ, ബണ്ട്വാൾ, പുത്തൂർ, സുള്ളിയ, കടബാ, ബെൽത്തങ്ങാടി, മൂഡബിദ്രി എന്നി ഏഴു താലൂക്കുകൾ വഴി കടന്നുപോയി. എബി പാസ്റ്ററുടെ ഭവനത്തിൽ യൂണിറ്റ് പ്രസിഡന്റ് ജോഴ്സൺ പാസ്റ്ററുടെ പ്രാർത്ഥയോടെ വൈകുന്നേരത്തോടെ ആദ്യയാത്ര അവസാനിപ്പിച്ചു.
എന്നാൽ നാം ചോദിക്കുന്നതിലും നിനക്കുന്നതിലും അത്യന്തം പരമായി ചെയ്‌വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവനിൽ ആശ്രയിച്ചു കർത്താവ് അനുവദിച്ചാൽ പുതിയ വർഷത്തിന്റെ ആരംഭത്തിൽ രണ്ടാം പ്രാർത്ഥന യാത്ര ഉടുപ്പിയുടെ താലുക്കുകളിലൂടെ നടത്തുവാൻ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു.
പ്രാർത്ഥനാ യാത്രയിൽ പാസ്റ്റർമാരായ ലിജോ, ജോഴ്സൺ, സാബു, എബി, രാജേഷ് മാത്യൂ, സീബ, ബ്രദർ രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.

post watermark60x60

-ADVERTISEMENT-

You might also like