മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര ഉൾപ്പടെ ഉള്ളവർ പത്മഭൂഷൻ പുരസ്‌കാരം ഏറ്റുവാങ്ങി

ഡൽഹി : 2021 ലെ പത്മ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്തു. ഗായിക കെ.എസ് ചിത്ര പത്മ ഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
മലയാളികളായ ആറ് പേര്‍ക്കാണ് ഇത്തവണ പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ചത്.
രാഷ്ട്രപതി ഭവനില്‍ പ്രൗഢഗംഭീരമായ ചടങ്ങിലാണ് പത്മ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചത്. 16 പേര്‍ക്ക് മരണാനന്തര ബഹുമതിയായി പരമോന്നത സിവിലിയന്‍ പുരസ്‌കാരങ്ങള്‍ നല്‍കി. ഡോ. ബി.എം. ഹെഗ്‌ഡെ, ബി.ബി. ലാല്‍, സുദര്‍ശന്‍ സഹോ , എന്നിവര്‍ പത്മ വിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
ചലച്ചിത്ര പിന്നണി ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിനും ശാസ്ത്ര സാങ്കേതിക വിദഗ്ദന്‍ നരീന്ദര്‍ സിങ്ങ് കപനിക്കും മരണാനന്തര ബഹുമതിയായി പത്മ വിഭൂഷണ്‍ പുരസ്‌കാരം നല്‍കി. മുന്‍ കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്‍, ആസാം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗഗോയ് എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മ ഭൂഷണും നല്‍കി. പത്മ ഭൂഷണ്‍ പുരസ്‌കാരം 10 പേരും പത്മശ്രീ പുരസ്‌കാരം 102 പേരും സ്വീകരിച്ചു. മലയാളത്തിന് അഭിമാനമായി കേരളത്തില്‍ നിന്ന് 6 പേരാണ് പത്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്. ഗായിക കെ.എസ് ചിത്ര പത്മ ഭൂഷന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
കൈതപ്രം ദാമോദരന്‍ നമ്ബൂതിരി പത്മശ്രീ പുരസ്‌കാരം സ്വീകരിച്ചു. അന്തരിച്ച കായിക പരിശീലകന്‍ ഒ.എം. നമ്ബ്യാര്‍ക്കുള്ള പത്മശ്രീ പുരസ്‌കാരം ഭാര്യ കെ.വി. ലീല ഏറ്റ് വാങ്ങി. തോല്‍പാവകളി വിദഗ്ധന്‍ കെ.കെ. രാമചന്ദ്ര പുലവര്‍, അന്ധതയെ അതിജീവിച്ച സാഹിത്യകാരന്‍ ബാലന്‍ പുതേരി, ഡോ. ധനഞ്ജയ് ദിവാകര്‍ സഗ്‌ദേവ് എന്നിവരാണ് പത്മശ്രീ പുരസ്‌കാരം സ്ഥീകരിച്ച മറ്റ് മലയാളികള്‍.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ,തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.