ചെറു ചിന്ത: പറിച്ചെറിയപ്പെട്ട വിഗ്രഹം | സജോ കൊച്ചുപറമ്പിൽ

രുപാടു നാള്‍ അവള്‍ മനസ്സില്‍ ആഗ്രഹിച്ച സ്വപ്നമായിരുന്നു ഒരു മനോഹരമായ സ്വര്‍ണ്ണകമ്മല്‍ എന്നത്,
കൂലിപ്പണിക്കാരനായ അപ്പനോട് വാശിപിടിച്ച് അവള്‍ പലനാള്‍ കരഞ്ഞതിന് അങ്ങനെ അവളുടെ 22ാം ജന്മദിനത്തില്‍ ഒരു ഫലമുണ്ടായിരിക്കുന്നു ,
അതിന്റെ രൂപം ചെവിയില്‍ ഒരു അലങ്കാരക്കുട തൂക്കിയിട്ട പോലെ ആകര്‍ഷകമായിരുന്നു ,
അപ്പന്‍ അത് അവള്‍ക്ക് സമ്മാനിക്കുമ്പോള്‍ അവള്‍ ഒരുപാട് സമയം അപ്പനെ കെട്ടിപിടിച്ചു കരഞ്ഞു ,
ഒടുവില്‍ അമ്മയാണ് അവളെ പിടിച്ചു മാറ്റിയത് അപ്പന് മോളുടെ സന്തോഷം കണ്ടപ്പോള്‍ കരച്ചിലടക്കാന്‍ കഴിഞ്ഞിരുന്നില്ല .

അവളാ കമ്മലുമായി വീടിനു വെളിയിലേക്കിറങ്ങി അയല്‍വക്കങ്ങളിലെ പെണ്ണുങ്ങളെല്ലാം അവളിലേക്ക് ആകര്‍ഷിക്കപ്പെട്ടു .
തേന്‍കട്ടയില്‍ ഈച്ച പോതിയുന്ന പോലെ പെണ്ണുങ്ങളെല്ലാ അവള്‍ക്കു ചുറ്റും കൂടി .
അങ്ങനെ അവളുടെ കമ്മലും അവളും വീട്ടിലും നാട്ടിലുമെല്ലാം പാട്ടായി ,
അവളുടെ ചെവിയില്‍ തൂ ങ്ങിയാടിയ അലങ്കാര കമ്മല്‍ വൈകാതെ ആ വീടിന് ഭാരമായി അപ്പന്‍ മരത്തില്‍ നിന്നു വീണു കിടപ്പിലായി വരുമാനം നിലച്ചു അമ്മ കൂലിപ്പണിക്കിറങ്ങി അപ്പന്റെ ചികില്‍സ മുടങ്ങി .

അപ്പനും അമ്മയും അടക്കം പറച്ചില്‍ തുടങ്ങി ആ കമ്മലാ പ്രശ്നം ഈ കണ്ട പെണ്ണുങ്ങളെല്ലാം ഒന്നു പോരാതെ കണ്ണുവെച്ചതാ ..
അപ്പന്റെ ചികില്‍സയ്ക്ക് അവര്‍ പലതവണ അവളോട് ആ ആഭരണങ്ങള്‍ ചോദിച്ചു നിരാശയായിരുന്നു ഫലം .
ഒരു കമ്മലില്‍ കുരുങ്ങി കുടുംബത്തിന്റെ സമാധാനം നശിച്ചു .
അപ്പന്റെ അവസ്ഥ അറിഞ്ഞ് സമീപത്തുള്ള പെന്തക്കോസ്തു സഭയിലെ വിശ്വാസികളും ഉപദേശിയും ഇടയ്ക്കിടെ പ്രാര്‍ത്ഥിക്കാനെത്തുന്നതു മാത്രമായിരുന്നു അവര്‍ക്കോരു ആശ്വാസം .
അങ്ങനെ കലഹവും ബഹളവുമായി അവരാ കാലഘട്ടത്തെ പതിയെ മറികടന്നു അപ്പന്‍ ആരോഗ്യവാനായി .

അപ്പന്‍ ഒരു ദിവസം അമ്മയെയും മകളെയും വിളിച്ചിരുത്തി പറഞ്ഞു ഞാന്‍ കര്‍ത്താവിനെ രക്ഷിതാവായി സ്വീകരിക്കാന്‍ പോകയാണ് നിങ്ങള്‍ക്കു താല്പര്യം ഉണ്ടെങ്കില്‍ എനിക്കോപ്പം വരാം ഞാന്‍ ആരെയും നിര്‍ബന്ധിക്കില്ല .
അതു കേട്ടപാതി അമ്മയും മകളും കലിപ്പായി ഞങ്ങള്‍ വരില്ല എന്നു തീര്‍ത്തു പറഞ്ഞു, കാലത്തിന്റെ കുത്തോഴുക്കില്‍ ഒാരോരുത്തരായി സ്നാനപ്പെട്ടു അപ്പനും അമ്മയും ക്രിസ്തുവിനോടു ചേര്‍ന്നു അങ്ങനെ മനസ്സില്ലാ മനസ്സോടെ മകള്‍ക്കും അവര്‍ക്കോപ്പം പോകെണ്ടി വന്നു .

പിന്നീടാണ് അവള്‍ ഒറ്റപ്പെട്ടു തുടങ്ങിയത് അവള്‍ അവര്‍ക്കോപ്പം ഇരിക്കുന്നെങ്കിലും ആ കമ്മല്‍ അവളെ അവരില്‍ നിന്നും ആ കൂട്ടായ്മയില്‍ നിന്നും അകറ്റികൊണ്ടിരുന്നു,
പലരും വന്നു രഹസ്യമായി പറഞ്ഞു മോള്‍ കമ്മല്‍ ഊരണം സ്നാനപ്പെടണം ഇതോന്നും നമുക്ക് ചേരുന്നതല്ല .
പക്ഷെ ഉപദേശി മാത്രം അവളെ സപ്പോര്‍ട്ട് ചെയ്തു കുഞ്ഞിനോട് ദൈവം സംസാരിക്കും അന്ന് മോള്‍ സ്നാനപ്പെട്ടാല്‍ മതി .

അങ്ങനെ സഭയില്‍ 21ദിവസ ഉപവാസത്തിന്റെ സമാപന ദിനങ്ങളില്‍ ഒന്നില്‍ വലിയ ആരാധന നടന്നു ,അനേകര്‍ അഭിക്ഷേകം പ്രാപിച്ചു, സൗഖ്യങ്ങള്‍ നടന്നു .
അപ്പോള്‍ അവള്‍ക്കോരു ആഗ്രഹം അഭിക്ഷേകം പ്രാപിക്കണം ഉപദേശിയോട് പോയി ചോദിച്ചു ,
ഞാന്‍ എന്താചെയ്യണ്ടത്???
മോള്‍ ഒന്നും ചെയ്യെണ്ടാ…
കരഞ്ഞു ദൈവത്തോടു പ്രാര്‍ത്ഥിച്ചാല്‍ മതി …
അവള്‍ അന്നത്തെ മുഴുരാത്രി പ്രാര്‍ത്ഥനയില്‍ കരയാന്‍ തുടങ്ങി ,
ആ കരച്ചില്‍ അന്ന് അലമുറയായി സഭ അവള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു ,
പെട്ടന്ന് അവളോട് ആരോ സംസാരിക്കുന്നതായി തോന്നി കണ്ണു തുറന്ന് ചുറ്റും നോക്കി ആരെയും കണ്ടില്ല.
വീണ്ടും ആ ശബ്ദം കേട്ടു വീണ്ടും അവള്‍ കണ്ണു തുറന്നു ചുറ്റും നോക്കി ആരെയും കണ്ടില്ല.
മൂന്നാമത് അവളാ ശബ്ദത്തെ കേട്ടു .
മകളെ ഇവയില്‍ അധികമായി നീ എന്നെ സ്നേഹിക്കുന്നുവോ ???
അവള്‍ പറഞ്ഞു ഉവ്വു കര്‍ത്താവെ ..
ആ ചോദ്യവും ഉത്തരവും പലതവണ ആവര്‍ത്തിച്ചു .

പതിയെ അവളോരു കാഴ്ച്ച കണ്ടു തളര്‍ന്നു കിടക്കുന്ന അപ്പനു മുന്‍പില്‍ കമ്മലിട്ട അവളുടെ രൂപം അന്നാദ്യമായി ആ നിമിഷത്തില്‍ അവള്‍ക്ക് അവളോടു തന്നെ അടങ്ങാത്ത വെറുപ്പു തോന്നി ,
പിന്നെയും ആ ശബ്ദം അവളോടു ചോദിച്ചു മകളെ ഇവയിലധികമായി നീ എന്നെ സ്നേഹിക്കുന്നുവോ ???
അവള്‍ തന്റെ രണ്ടു ചെവികളിലും കിടന്ന കമ്മലുകളിലേക്ക് മുറുകെപിടിച്ച് അതിനെ സകലശക്തിയും എടുത്ത് പറിച്ചെറിഞ്ഞ ശേഷം പറഞ്ഞു ,
ഉവ്വ് കര്‍ത്താവെ ….
ഞാന്‍ ഇവയില്‍ അധികമായി അങ്ങയെ സ്നേഹിക്കുന്നു…

– സജോ കൊച്ചുപറമ്പിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.