ശഹീന്‍ ചുഴലിക്കാറ്റ്; മസ്‌ക്കറ്റിനായി പ്രാർത്ഥിക്കുക.
മസ്കറ്റ് : ശഹീന്‍ ചുഴലിക്കാറ്റ് മസ്‌ക്കറ് തീരത്തിനു ഏകദേശം 50km അടുത്തു എന്ന് മാധ്യമ റിപ്പോർട്ടുകൾ. ഇതേ തുടർന്ന് രാജ്യത്ത് മുൻകരുതലുകൾ എടുത്തിട്ടുണ്ട്.
ശഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് റൂവിയിലെ അല്‍നാദ ആശുപത്രിയില്‍ രോഗികളെ മുന്‍കരുതലിന്‍റെ ഭാഗമായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
ആശുപത്രിയിലെത്തുന്നവര്‍ക്ക് ആവശ്യമായ സേവനം നല്‍കുന്നുണ്ട്. ചുഴലിക്കാറ്റ് മുന്നൊരുക്കങ്ങളുടെ ഭാഗമായി 136 അഭയകേന്ദ്രങ്ങള്‍ ഒരുങ്ങിയതായും അധികൃതര്‍ അറിയിച്ചു. ഇതില്‍ 45 എണ്ണം പ്രവര്‍ത്തനസജ്ജമായി . 2734 ആളുകളെ അഭയകേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു.
ദൈവജനം മസ്‌ക്കറ്റ്നായി പ്രാർത്ഥിക്കുക