ഐ.പി ജി. ചർച്ച് തമിഴ്നാട് സറ്റേറ്റിനു പുതിയ നേതൃത്വം

തിരുനെൽവേലി: ഐ.പി ജി. ചർച്ച് തമിഴ്നാട് സ്റ്റേറ്റിന്റെ പാസ്റ്റ്ഴ്സ് കോൺഫറൻസ് തൂത്തുകുടി വിറുസംപ്പട്ടി ഐ.പി.ജി. ചർച്ചിൽ വെച്ച് 2026 മാർച്ച് 2 തിയതി നടന്നു.

സഭയുടെ ജനറൽ പ്രസിഡന്റ് പാസ്റ്റർ സിനുരാജ് മുഖ്യ സന്ദേശം നൽകി. ശേഷം ചേർന്ന ജനറൽ ബോഡിക്ക് സഭയുടെ ജനറൽ സെക്രട്ടറി പാസ്റ്റർ എസ്സ്. ഡി. വിനോദ് നേതൃത്വാം നൽകി. പ്രസ്ഥാനത്തിന്റെ ആരംഭ നാളുകൾ (1976) മുതൽ തന്നെ സ്ഥാപക പ്രസിസന്റ് ആയിരുന്ന പാസ്റ്റർ എച്ച്. എൻ റസ്സൽ അവർകളിലൂടെ തമിഴ്നാട്ടിലെ കന്യകുമാരി ജില്ലയിലെ പല സ്ഥലങ്ങളും(അരുമന, ചിറ്റാർ , കോതയാർ) സഭ കൂടിവരവുകളും സുവിശേഷ പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. അനേകം ദൈവദാസന്മാരുടെയും ദൈവമക്കളുടെയും കൂട്ടായുള്ള പ്രാർത്ഥനയും പ്രവർത്തനങ്ങളും മുഖാന്തിരം ഇപ്പോൾ തിരുനെൽവേലി, മധുരെ, തൂത്തുകുടി, കന്യകുമാരി , രാമനാഥപുരം (രാമേശ്വാരം) , തെങ്കാശി, വിരുതുനഗർ എന്നീ ജില്ലകളിൽ സഭാ പ്രവർത്തനങ്ങൾ ഉണ്ട്.

പുതുതായി നീയമിക്കപ്പെട്ട ഭാരവാഹികൾ:-  പ്രസിഡന്റ് : പാ. ആർ. എം വിജു, സെന്റെർ പാ. അബ്രഹാം ലിങ്കൻ, സെക്രട്ടറി : പാ. റിച്ചാർട്ട് ജയിംസ് , ട്രഷറർ : പാ. സ്റ്റാലിൻ ടി. , പ്രോഗ്രാം കോർഡിനേറ്റർ: പാ. വി. മൈക്കിൾ. പുതുതായി നീയമിക്കപ്പെട്ട തമിഴ്നാട് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ വിജു ആർ. എം. ഐ.പി.ജി. സഭയുടെ സീനിയർ ശുശ്രൂഷകനാണ്. ഇപ്പോൾ തിരുനെൽവേലി സിറുക്കൻകുറിച്ചി ഐ.പി.ജി. ഹെബ്രോൺ സിറ്റി സഭയുടെ ശുശൂഷകനാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading