നൂതന ബൈബിൾ റേഡിയോ സംരംഭവുമായി റാഫാ റേഡിയോ

ക്രിസ്തുവിന്റെ വചനം ഭൂമിയുടെ അറ്റത്തോളും എത്തിക്കുക എന്ന ദർശനത്തോടെ രണ്ട് ഭാഷകളിൽ റാഫാ ബൈബിൾ റേഡിയോകൾ ആരംഭിക്കുന്നു

മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് ആദ്യ ഘട്ടത്തിൽ റാഫാ ബൈബിൾ റേഡിയോ ആരംഭിക്കുന്നത്. ബൈബിള്‍ പരിഭാഷ മിനിസ്ട്രിയായ ബിബ്ലിക്ക (Biblica), ഓഡിയോ ബൈബിൾ മിനിസ്ട്രിയായ ഫെയിത്ത് കംസ് ബൈ ഹിയറിംങ് (Faith Comes By Hearing) എന്നീ ആഗോള മിഷൻ സംഘടനകളുമായി കൈകോർത്തു കൊണ്ടാണ് റാഫാ ബൈബിൾ റേഡിയോ (Rafa Bible Radio) പ്രവർത്തിക്കുന്നത്.

ലണ്ടൻ: ചുരുങ്ങിയ കാലയളവുകൊണ്ട് ലോകമെമ്പാടുമുള്ള മലയാളി ക്രൈസ്തവ സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട സംഗീത റേഡിയോ ആയി മാറിയ റാഫാ റേഡിയോ സംഗീതത്തിന് പുറമെ ക്രിസ്തുവിന്റെ വചനം ഭൂമിയുടെ അറ്റത്തോളും എത്തിക്കുക എന്ന ദർശനത്തോടെ രണ്ട് ഭാഷകളിൽ റാഫാ ബൈബിൾ റേഡിയോകൾ ആരംഭിക്കുന്നു. ബൈബിള്‍ പരിഭാഷ മിനിസ്ട്രിയായ ബിബ്ലിക്ക (Biblica), ഓഡിയോ ബൈബിൾ മിനിസ്ട്രിയായ ഫെയിത്ത് കംസ് ബൈ ഹിയറിംങ് (Faith Comes By Hearing) എന്നീ ആഗോള മിഷൻ സംഘടനകളുമായി കൈകോർത്തു കൊണ്ടാണ് റാഫാ ബൈബിൾ റേഡിയോ (Rafa Bible Radio) പ്രവർത്തിക്കുന്നത്.

മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് ആദ്യ ഘട്ടത്തിൽ റാഫാ ബൈബിൾ റേഡിയോ ആരംഭിക്കുന്നത്. ഇംഗ്ലീഷിൽ NIV (New International Version), മലയാളത്തിൽ നൂതന പരിഭാഷയായ മലയാളം സമകാലിക വിവർത്തനം (Malayalam Contemporary Version) എന്നീ ബൈബിൾ പരിഭാഷകൾ റാഫാ ബൈബിൾ റേഡിയോയിലൂടെ 24×7 ശ്രവിക്കാവുന്നതാണ്. പുതിയ രണ്ടു ചാനലുകളിലായി 2021 ഒക്ടോബർ ഒന്നു മുതൽ റാഫാ റേഡിയോയുടെ ആൻഡ്രോയിഡ്/ഐഒഎസ് ആപ്ലിക്കേഷനുകളിലും, വെബ്സൈറ്റിലും, ബൈബിൾ റേഡിയോ ആപ്പുകളിലുമായി ഏതു നേരവും ക്രമീകൃതമായ രീതിയിൽ ദൈവവചനം ശ്രവിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് എന്ന് റാഫാ റേഡിയോ മാനേജ്മന്റ് അറിയിച്ചു.

അച്ചടിഭാഷയിൽ നിന്നും തികച്ചും വിഭിന്നമായി ലളിതമായ സംസാരഭാഷയിൽ ദൈവവചനം ശ്രവിക്കുവാനാണ് ഇപ്പോൾ റാഫാ ബൈബിൾ റേഡിയോയിലൂടെ അവസരമൊരുങ്ങുന്നത്. ഏതൊരു കൊച്ചുകുട്ടിക്കും ഒരു നാടകം കേൾക്കുന്നപോലെ ബൈബിൾ അധ്യായങ്ങൾ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടുകൂടി (Dramatised Audio) ലളിതമായ ശ്രവ്യമാധുര്യത്തോടെ കേൾക്കുവാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതുവരെ റാഫാ റേഡിയോയുടെ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്തിട്ടില്ലാത്തവർക്ക് തികച്ചും സൗജന്യമായി പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഡൗൺലോഡ് ലിങ്ക് ആവശ്യമുള്ളവർക്ക് റാഫാ റേഡിയോ വെബ്സൈറ്റ് ആയ www.rafaradio.com സന്ദർശിച്ചാൽ അവിടെനിന്നും ലഭ്യമാവുന്നതാണ്. നൂറ്റിനാൽപ്പതോളം രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന റാഫാ റേഡിയോ സ്രോതാക്കളിൽ നിന്നും നാളിതുവരെ ലഭിച്ചുകൊണ്ടിരിക്കുന്ന മികച്ച പിന്തുണയ്ക്കും അണിയറ പ്രവർത്തകർ നന്ദി അറിയിച്ചു.

ആപ്പ് ഡൌൺലോഡ് ലിങ്കുകൾക്കായി സന്ദർശിക്കുക:

https://rafaradio.com/rafabibleradio/

https://linktr.ee/rafabibleradio/

 

 

 

Follow along with Rafa Bible Radio in a journey through the Word of God. Listen to God’s Word no matter where you are. Rafa Bible Radio is an exclusive online Bible radio station, streaming the Dramatised Audio Version of the Holy Bible in HD quality round the clock in Malayalam and English languages. Enjoy listening to 24×7 Bible broadcasts and share your Bible experiences with your friends and family.

Rafa Bible Radio is brought to you by Rafa Radio, the popular Malayalam Christian Radio in partnership with Faith Comes By Hearing and Biblica. Rafa Radio is owned by Rafa Media International, a non-profit Christian organisation, formed by a group of like-minded brothers in Christ who are very passionate and committed to share the love and salvation of Jesus through music and media ministry.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply