ചെറുചിന്ത: മനസ്സുണ്ടോ ?? | ദീന ജെയിംസ് ആഗ്ര


നീ
ണ്ട മുപ്പത്തെട്ടു വർഷമായി ബേഥെസ്ഥാകുളക്കരയിൽ കിടന്നിരുന്ന മനുഷ്യനോട്‌ യേശു ചോദിച്ചചോദ്യമാണ് “നിനക്ക് സൗഖ്യമാകുവാൻ മനസ്സുണ്ടോ?”ആ മനുഷ്യന് സൗഖ്യമാകും എന്നുള്ള യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല.ഏറെക്കാലമായിട്ടും ഒരു മാറ്റവും ജീവിതത്തിൽ സംഭവിക്കാതെ നിരാശനായ ഒരു മനുഷ്യൻ!!! അവന്റെ നിരാശ കണ്ടു യേശു അവനെ സൗഖ്യമാക്കി. സാഹചര്യങ്ങളും സന്ദർഭങ്ങളും നമുക്ക് എതിരാണ്, മറ്റൊരു വഴിയും മുന്നിൽ കാണുന്നില്ല, എങ്കിലും….. യേശു ആഗ്രഹിക്കുന്നു നമുക്ക് മനസ്സുണ്ടെങ്കിൽ നമുക്കായി അത്ഭുതം ചെയ്യുവാൻ.

Download Our Android App | iOS App

രോഗസൗഖ്യത്തിനുവേണ്ടി യോർദാൻ നദിയിൽ ഏഴുപ്രാവശ്യം കുളിക്കുവാൻ പ്രവാചകൻ പറഞ്ഞപ്പോൾ നയമാന്റെ മനസ് അവനെ അനുവദിച്ചില്ല. അവൻ ക്രോധത്തോടെ പോയി.എങ്കിലും ബാല്യക്കാരുടെ വാക്ക് കേട്ട് മനസ്സില്ലാമനസ്സോടെ പ്രവാചകന്റെ വാക്ക് അനുസരിച്ച നയമാൻ സൗഖ്യമുള്ളവനായി!!!!(2രാജാ 5:10-14)
യേശുവിന്റെ ക്രൂശ് ചുമപ്പാൻ കുറേനകാരനായ ശിമോൻ തയ്യാറായത് നിർബന്ധത്താലാണ്… മനസ്സോടെയായിരുന്നില്ല. (മർക്കൊസ് 15:21)അത്‌ അവനും അവന്റെ തലമുറകൾക്കും അനുഗ്രഹമായി!!!!

post watermark60x60

മനസ്സോടെയല്ലെങ്കിലും അനുസരിക്കുവാൻ തയ്യാറായപ്പോൾ അനുഗ്രഹീതരായി!!!ദൈവം നമ്മെ ഏല്പിച്ചിരിക്കുന്ന ഉത്തവാദി ത്വങ്ങൾ മനസ്സോടെ നാം പൂർത്തീകരിക്കുന്നുണ്ടോ? യോനയെ ദൈവം ഏൽപ്പിച്ച ദൗത്യത്തിൽ നിന്നും അവൻ മനസ്സോടെ പിന്മാറി വേറെ വഴി യാത്ര ചെയ്തു. അതവന്റെ ജീവിതത്തിലെ ദുഃഖത്തിന് കാരണമായി ഭവിച്ചു. ആ വേദനയുടെ നടുവിൽ അവൻ അയ്യം വിളിക്കേണ്ടിവന്നു. പിന്നത്തേതിൽ ദൈവിക ദൗത്യം മനസ്സോടെ അനുസരിച്ചു യോനാ….

നമ്മുടെ മാതൃകാപുരുഷനായ യേശു പിതാവിന്റെ ഹിതം അനുസരിക്കുന്നതിൽ പൂർണ്ണമനസ്സുള്ളവനായിരുന്നു. അതുകൊണ്ട് ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിനും മേലായ നാമം നൽകി (ഫിലി 2:9)
ദൈവരാജ്യത്തിനു വേണ്ടി അധ്വാനിക്കുവാൻ, സുവിശേഷമാകുന്ന വിത്ത് വിതയ്ക്കുവാൻ, ആത്മാക്കളെ നേടുവാൻ നമുക്ക് മനസ്സുണ്ടോ?
മനസ്സോടെയല്ലെങ്കിലും അനുസരിച്ചവർ അനുഗ്രഹിക്കപ്പെട്ടെങ്കിൽ മനസ്സോടെ പ്രവർത്തിച്ചാൽ നമ്മെ എത്രയധികം….
മനസ്സുള്ളവരാകാം ..
അനുഗ്രഹീതരാകാം …

-ADVERTISEMENT-

You might also like
Comments
Loading...