ചെറുചിന്ത: വിശ്വാസത്തിന്റെ ശബ്ദം, അനുഭവത്തിൽ നിന്ന്! | സജോ കൊച്ചുപറമ്പിൽ

 

ന്നൊരു വിശുദ്ധസഭായോഗ ദിനം അതിരാവിലെ കുളിച്ചൊരുങ്ങി വെള്ള വസ്ത്രധാരിയായി സണ്ടേസ്കൂളിലേക്ക് പോവുകയാണ് ഞാന്‍.
സഭാഹാള്‍ സ്ഥിതിചെയ്യുന്നത് ഒരു മലമുകളിലാണ്. കുത്തനെയുള്ള കല്പടവുകള്‍ ചവുട്ടികയറി സഭയ്ക്കുള്ളിലെത്തി .
ഒന്നു തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതത്തില്‍ എത്ര ദുഷ്കരമായ പടവുകള്‍ കീഴടക്കിയാണ് ഒന്ന് ആരാധനയ്ക്കു വന്നിരുന്നത് .

സഭാഹാളെന്നാല്‍ വാസ്തുശില്പകലയുടെ മേനി ഒന്നും പറയാനില്ലാത്ത വിശാലമായ ചെറിയോരു ഹാള്‍ ,
അതിന്റെ അങ്ങെ തലയ്ക്കല്‍ മധ്യഭാഗത്തായി സ്വാഗതം ചെയ്തോരു മേശയും അതിനു മുകളിലോരു ബൈബിളും ഇരിപ്പുണ്ട്. ചെന്നപാടെ ടീച്ചര്‍മാര്‍ ഓരോരുത്തരായി എത്തി. എല്ലാവരും എത്തിയ ശേഷം മേപ്രത്തേ തോമാച്ചായന്‍ എണീറ്റ് മുന്‍പിലേക്കു വന്നു പ്രാര്‍ത്ഥനയോടെ സണ്ടേസ്കൂളിന് തുടക്കം കുറിച്ചു .
എല്ലാവരും ഒന്നിച്ച് ഒന്നു രണ്ട് പാട്ട് പ്രാര്‍ത്ഥന. എല്ലാറ്റിനും ഒടുവില്‍ അവരവരുടെ ക്ലാസ്സുകളിലേക്ക് പിരിഞ്ഞു .

ക്ലാസ്സുകള്‍ പുരോഗമിക്കുന്നതിനിടയില്‍ ഒരു അസാധാരണ ശബ്ദം മുഴങ്ങി കേട്ടു ,
ഞങ്ങളുടെ നാട്ടില്‍ ആ ഇടയ്ക്കാണ് ഓട്ടോയിക്കു പകരം ആപ്പേ എന്നോരു മുച്ചക്രവാഹനം രംഗ പ്രവേശനം ചെയ്യുന്നത്. അതുവരെ ഉണ്ടായിരുന്ന ഓട്ടോയുടെ ശബ്ദം
ട്രൂ ട്രൂ ട്രൂ ട്രൂ ….എന്നായിരുന്നെങ്കില്‍ ആപ്പേയുടെ ശബ്ദം കുടു കുടു കുടു …..
എന്ന മുഴക്കമായിരുന്നു.
ഏതാണ്ട് അതു പോലോരു വാഹനം സഭാഹോളിനകത്തിട്ട് ഓടിച്ചാല്‍ മുഴങ്ങികേള്‍ക്കുന്ന മാതിരി ഒരു ശബ്ദം.
പെട്ടന്ന് ടീച്ചര്‍മാരെല്ലാം ഭയന്നു ആരോക്കെയോ വിളിച്ചു കൂ വി ഭൂകമ്പമാ…. ഭൂകമ്പം…. വെളിയിലേക്ക് ഓടിക്കോ …
പിള്ളേരെല്ലാം ക്ലാസ്സുകളില്‍ നിന്നും ചാടി ഇറങ്ങി വാതില്‍ ലക്ഷ്യമാക്കി ആഞ്ഞു.
പെട്ടന്ന് പിന്നില്‍ നിന്നോരു ഉറച്ച ശബ്ദം
ആരും ഓടരുത് ………
പിള്ളെരെല്ലാം കല്ലു പോലെ നിന്നു തോമാച്ചാന്റെ ആയിരുന്നു ആ ശബ്ദം .
അച്ചാന്‍ അങ്ങനെയാണ് ഉപദേശി തകര്‍ത്തു പ്രസംഗിക്കുമ്പോള്‍ സന്ദര്‍ഭത്തിനു ചേരുന്ന ഒരു പാട്ട് ഇടിമുഴക്കം പോലെ അച്ചാനില്‍ നിന്ന് ഉയരും,
ഓരോ വാക്യങ്ങളും തകര്‍പ്പന്‍ സോത്രത്തോടെ ഏറ്റെടുക്കും ,
എവിടെയും തലയെടുപ്പോടെ തന്റെ സാനിധ്യം അച്ചാന്‍ അറിയിച്ചിരിക്കും. ഭൂകമ്പത്തിലും അച്ചാന്റെ അചഞ്ചലമായ വിശ്വാസം അല്പം പോലും പതറിയിരുന്നില്ല .
എല്ലാരും മരവിച്ചിരുന്ന സ്ഥാനത്ത് അച്ചാന്റെ വക ഇടിവെട്ട് പ്രാര്‍ത്ഥന ,
പിള്ളേരെല്ലാം നിശബ്ദരായി എല്ലാവരും പ്രാര്‍ത്ഥനയില്‍ പങ്കു ചേര്‍ന്നു .
ആരും ഓടിയില്ല ,
അന്ന് എനിക്കു മനസ്സിലായി വിശ്വാസം എന്നത് നമ്മുടെ സാഹചര്യങ്ങളില്‍ വെളിപ്പെടേണ്ട ഒന്നാണ് .

പലപ്പോഴും പതറിപോവുന്ന ജീവന്‍പോലും നഷ്ടപ്പെടും എന്ന സാഹചര്യത്തില്‍ നാം എത്താറുണ്ട് അവിടെയാണ് നിന്റെ വിശ്വാസം വെളിപ്പെടേണ്ടത് .
ഇത്തിരി പോന്ന ഞങ്ങള്‍ക്കു മുന്‍പില്‍ തോമാച്ചായന്‍ അന്നു വെളിപ്പെടുത്തിയത് രണ്ടു കാര്യങ്ങളാണ് .
ഒന്ന് ഏതു ഭയത്തിന്റെ നടുവിലും ക്രിസ്തുവിലുള്ള തന്റെ ധൈര്യം.
രണ്ട് ഏതു സാഹചര്യത്തിലും പ്രാര്‍ത്ഥനയുടെ പ്രാധാന്യം.
പ്രീയ പിതാക്കന്‍മാരുടെ അചഞ്ചലമായ വിശ്വാസത്തിന്റെ ഫലങ്ങളാണ് ഇന്നു കാണുന്ന നാം ഓരോരുത്തരും .
അവര്‍ തെളിച്ചു തന്ന ദീപങ്ങളുമായി ഈ കെട്ടകാലത്ത് നടക്കുമ്പോള്‍ അവരിലെ വിശ്വാസത്തിന്റെ ഇരട്ടി പങ്ക് നമ്മില്‍ വെളിപ്പെടട്ടെ !

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.